വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം തടഞ്ഞ 120 കെഎസ്‌ഇബി ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കെഎസ്‌ഇബി ഓഫീസിന് മുമ്പിലെ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം തടഞ്ഞ 120 ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍മ്മാണം തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്. മൂവാറ്റുപ്പുഴയിലാണ് സംഭവം. കെഎസ്‌ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ആര്‍ രാജീവ് ഉള്‍പ്പെടെ 120 കെഎസ്‌ഇബി ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തത്. ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ നഗരത്തില്‍ വൈദ്യുതി തടസ്സപ്പെട്ടു. മൂവാറ്റുപ്പുഴ അരമനപ്പടിക്കു സമീപമുള്ള കെഎസ്‌ഇബി നമ്പര്‍ വണ്‍ ഓഫിസിനു മുന്‍വശത്തായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഈ നിര്‍മ്മാണത്തിനെതിരെ കെഎസ്‌ഇബി നേരത്തെ തന്നെ എതിര്‍പ്പറിയിച്ചിരുന്നു. പിന്നീട് കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് റവന്യൂ വകുപ്പ് നിര്‍മ്മാണ പ്രവര്‍ത്തനമാരംഭിച്ചത്.

തുടര്‍ന്ന് റവന്യൂ വകുപ്പ് ഭൂമികയ്യേറി എന്നു പരാതിപ്പെട്ട് കെഎസ്‌ഇബി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഊര്‍ജ സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും ചേര്‍ന്നുള്ള ഉന്നതാധികാര കമ്മിറ്റിക്കു കേസ് ഏപ്രില്‍ 4ന് കോടതി കൈമാറിയിരുന്നു. ഹൈപവര്‍ കമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ തല്‍സ്ഥിതി തുടരാനുള്ള കോടതി നിര്‍ദേശം റവന്യൂ വകുപ്പ് ലംഘിച്ചെന്നാരോപിച്ചായിരുന്നു കെഎസ്‌ഇബി ജീവനക്കാര്‍ സ്ഥലത്തെത്തിയത്. ഇത് കെഎസ്‌ഇബി ഉദ്യോ​ഗസ്ഥരും റവന്യൂ ഉദ്യോ​ഗസ്ഥരും തമ്മിലുളള സംഘര്‍ഷത്തിന് കാരണമാവുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...