ലൈ​ന്‍മാ​നെ ക​ല്ലെ​റി​ഞ്ഞ് പ​രി​ക്കേ​ല്‍​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ര്‍ : ലൈ​ന്‍മാ​നെ ക​ല്ലെ​റി​ഞ്ഞ് പ​രി​ക്കേ​ല്‍​പി​ച്ചു. ര​ണ്ട് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി മ​ര്‍​ദി​ച്ച​തി​ന്റെ തൊ​ട്ട​ടു​ത്ത ദി​വ​സം വൈ​ദ്യു​തി കാ​ലി​ന് മു​ക​ളി​ല്‍ ത​ക​രാ​റ് തീ​ര്‍​ക്കു​ക​യാ​യി​രു​ന്ന ലൈ​ന്‍മാ​നെ ക​ല്ലെ​റി​ഞ്ഞ് പ​രി​ക്കേ​ല്‍​പി​ച്ചു. ക​ല്ലേ​റി​ല്‍ ത​ല​ക്ക് മു​റി​വേ​റ്റ് ര​ക്തം വാ​ര്‍​ന്ന് താ​ഴേ​ക്ക് ഊ​ര്‍​ന്നി​റ​ങ്ങി​യ ലൈ​ന്‍​മാ​ന്‍ നി​ല​ത്ത് വീ​ണ​തി​നെ തു​ട​ര്‍​ന്ന് കൈ​ക്ക്​ പ​രി​ക്കേ​റ്റു. കെ.​എ​സ്.​ഇ.​ബി എ​സ്.​എ​ന്‍ പു​രം സെ​ക്ഷ​നി​ലെ ലൈ​ന്‍​മാ​നാ​യ ആ​ല​പ്പു​ഴ അ​മ്പ​ല​പ്പു​ഴ കാ​ട്ടൂ​ക്കാ​ര​ന്‍ ഓ​മ​ന​കു​ട്ട​നാ​ണ്​ (48) അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. പ​രി​ക്കേ​റ്റ ഓ​മ​ന​കു​ട്ട​നെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ഗ​വ.ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് ആ​റോ​ടെ എ​സ്.​എ​ന്‍ പു​രം ഇ​രു​പ​ത്തി​യ​ഞ്ചാം ക​ല്ലി​ന് പ​ടി​ഞ്ഞാ​റ് വ​ശ​മാ​ണ് സം​ഭ​വം. ഭ​ര​ത​ന്‍ എ​ന്ന​യാ​ളാ​ണ് അ​സ​ഭ്യം പ​റ​ഞ്ഞ് ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് പ​റ​യു​ന്നു. എ​സ്.​എ​ന്‍ പു​രം സെ​ക്ഷ​ന്‍ കീ​ഴി​ല്‍ ജോ​ലി​ചെ​യ്യു​ന്ന സി.​ഐ.​ടി.​യു യൂ​നി​യ​ന്‍ അം​ഗ​ങ്ങ​ളാ​യ ര​ണ്ടു​പേ​ര്‍​ക്ക് നേ​രേ​യാ​ണ് ബു​ധ​നാ​ഴ്ച കൈ​യേ​റ്റ​മു​ണ്ടാ​യ​ത്. ഓ​മ​ന​ക്കു​ട്ട​നും സി.​ഐ.​ടി.​യു യൂ​നി​യ​ന്‍ അം​ഗ​മാ​ണ്. നേ​ര​ത്തേ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ ​ആ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ന്നി​ല്ലെ​ന്ന പ്ര​തി​ഷേ​ധം നി​ല​നി​ല്‍​ക്കു​ന്ന​തി​ടെ​യാ​ണ് വീ​ണ്ടും അ​ക്ര​മം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...