ലോഡ് ഷെഡ്ഡിങ്ങിൽ കെഎസ്ഇബി വാദം തെറ്റ് ; 2024 നെക്കാൾ വർധിച്ചത് 236 മെഗാ വാട്ടിന്‍റെ ഉപയോഗം മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോഡ് ഷെഡ്ഡിങ്ങിന് കാരണം പ്രതിദിന ഉപയോഗത്തിലെ റെക്കോര്‍ഡ് വർധനവ് എന്ന കെഎസ്‍ഇബി വാദം തെറ്റ്. 2024 നെക്കാൾ വർധിച്ചത് 236 മെഗാ വാട്ടിന്‍റെ ഉപയോഗം മാത്രമാണ്. ബദൽ സാധ്യതകൾ കെഎസ്ഇബി ആലോചിച്ചില്ല. ലോഡ് ഷെഡിങ്ങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് കെഎസ്ഇബി ഇന്നലെ വ്യക്തമാക്കിയിരുന്നു. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിലഭിച്ച 200മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നും മുടങ്ങിയിരുന്ന 200മെഗാവാട്ട് വൈദ്യുതിയും ലഭിച്ചതോടെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനായി. ഇതോടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായെന്നും വിശദീകരണം. ലോഡ് ഷെഡിങ് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെഎസ്ഇബി വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് പ്രഖ്യാപിതമോ, അപ്രഖ്യാപിതമോ ആയ ലോഡ് ഷെഡിങ് ഇല്ലെന്നും, ലോഡ് കൂടുമ്പോൾ ട്രിപ്പ് ആകുന്നതാണ് കറന്‍റ് പോകാൻ കാരണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞത്. അധികവൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിൽ കാലതാമസുണ്ടായെന്ന് സമ്മതിക്കുമ്പോഴും റഗുലേറ്ററി കമ്മീഷനെതിരെ കടുത്ത വിമർശനങ്ങൾ മന്ത്രി ഉന്നയിച്ചില്ല. അതിരപ്പള്ളി അടക്കമുള്ള പദ്ധതികൾ നടപ്പാകാത്തതിന് കാരണം ബാഗും തൂക്കി നടക്കുന്നവരാണെന്ന് മന്ത്രി പരിഹസിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 70 പേർക്ക് പരിക്ക്

0
തലശേരി: തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 പേർക്ക് പരിക്ക്....

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....