കെ എസ് എഫ് ഇ റെയ്‌ഡില്‍ കടുത്ത അതൃപ്‌തി അറിയിച്ച് സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ എസ് എഫ് ഇ റെയ്‌ഡില്‍ കടുത്ത അതൃപ്‌തി അറിയിച്ച്‌ സി പി ഐ. സര്‍ക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ് എന്ന് സി പി ഐ മുഖപത്രം അഭിപ്രായപ്പെട്ടു. വിശ്വാസ്യതയുളള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. റെയ്‌ഡിന്റെ ഉദ്ദേശശുദ്ധിതന്നെ സംശയത്തിലാണെന്നും സി പി ഐ വ്യക്തമാക്കുന്നു. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി നടത്തിയ റെയ്‌ഡില്‍ സാമ്പത്തിക കുറ്റവാളികളോട് എന്നപോലെയാണ് വിജിലന്‍സ് പെരുമാറിയതെന്നും സി.പി.ഐ അഭിപ്രായപ്പെടുന്നു.

റെയ്ഡില്‍ സി പി എമ്മില്‍ തന്നെ അതൃപ്‌തി പുകയുന്നതിനിടെയാണ് സി പി ഐയുടെ പ്രതികരണം. അതിനിടെ റെയ്ഡ് വിവാദം സി പി എം ഇന്ന് ചര്‍ച്ച ചെയ്യും. റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പരസ്യനിലപാട് എടുത്തിരുന്നു. വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...