തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്‌ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തളളി മന്ത്രി ജി സുധാകരന്‍. വിജിലന്‍സിന് ദുഷ്‌ലാക്കില്ല. തന്റെ വകുപ്പിലും പലതവണ പരിശോധന നടന്നിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പലതും മാദ്ധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് റെയ്‌ഡില്‍ മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിച്ചാല്‍ മതി. തന്റെ വകുപ്പില്‍ പരിശോധന നടന്നപ്പോള്‍ താന്‍ ഒന്നും മിണ്ടിയിട്ടില്ല. മന്ത്രിമാരെ ബാധിക്കുന്ന വിഷയമല്ലിത്. വിജിലന്‍സ് നന്നായി പ്രവര്‍ത്തിക്കട്ടെ. പ്രതിപക്ഷത്തിന് ഒരു മാങ്ങാത്തൊലിയുമില്ല. ഒടിഞ്ഞ വില്ലാണ് അവരുടേത്. ചില വിജിലന്‍സ് അന്വേഷണം താന്‍ ചോദിച്ച് വാങ്ങുന്നുണ്ട്. വിജിലന്‍സ് അന്വേഷിച്ചാലേ ശരിയാകൂവെന്നും സുധാകരന്‍ പറഞ്ഞു.
ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നടന്ന പരിശോധനയില്‍ ഒരു കാര്യവുമില്ല. അത് തനിക്ക് പറയാന്‍ പറ്റും. വിജിലന്‍സ് പോയി നോക്കിയെന്നേ ഉളളൂ,അവിടെയൊന്നുമില്ല. ഊരാളുങ്കലിന് ഏറ്റവും കൂടുതല്‍ നിര്‍മ്മാണം കൊടുത്തത് യു ഡി എഫ് സര്‍ക്കാരാണ്. മലപ്പുറത്തെ ആറു മണ്ഡലങ്ങള്‍ക്കായി എഴുന്നൂറ് കോടി രൂപ കൊടുത്തുവെന്നും സുധാകരന്‍ പറഞ്ഞു.