Wednesday, April 16, 2025 5:12 pm

യു.​ഡി.​എ​ഫിന്‍റെ ​യോ​ഗ​ത്തി​ല്‍ ശ്രോ​താ​വാ​യെ​ത്തി​യ ജീ​വ​ന​ക്കാ​രി​യെ കെ.​എ​സ്.​എ​ഫ്.​ഇ​ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : കോ​ര്‍​പ്പ​റേ​ഷ​ന്‍ പു​ല്ല​ഴി ഡി​വി​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.​ഡി.​എ​ഫിന്റെ  തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ല്‍ ശ്രോ​താ​വാ​യെ​ത്തി​യ ജീ​വ​ന​ക്കാ​രി​യെ കെ.​എ​സ്.​എ​ഫ്.​ഇ​യി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ട്ട​താ​യി പരാ​തി. മൂ​ന്ന് വ​ര്‍​ഷ​മാ​യി കെ.​എ​സ്.​എ​ഫ്.​ഇ​യി​ലെ ജൂ​നി​യ​ര്‍ അ​സി. ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജി​ന്‍​സി ജോ​സി​നെ​യാ​ണ് ജോ​ലി​യി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ട്ട​ത്.

പു​ല്ല​ഴി ഡി​വി​ഷ​നി​ലെ വോ​ട്ട​റാ​ണ് ജി​ന്‍​സി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യു.​ഡി.​എ​ഫിന്റെ  തെ​ര​ഞ്ഞെ​ടു​പ്പ് പ്രചാരണ യോ​ഗ​ത്തി​ല്‍ കേ​ള്‍​വി​ക്കാ​രി​യാ​യി ജി​ന്‍​സി ജോ​സ് പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​താ​ണ് ന​ട​പ​ടി​ക്ക് കാരണമെന്ന് പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ കേ​ള്‍​വി​ക്കാ​രി​യാ​യി പ​ങ്കെ​ടു​ത്ത​തി​ന് ജീ​വ​ന​ക്കാ​രി​യെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും സാ​മൂ​ഹി​ക നീ​തി​ക്ക് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് ഡി.​സി.​സി പ്രസിഡന്റ്  എം.​പി. വി​ന്‍​സെന്റ്  പ​റ​ഞ്ഞു.

ന​ട​പ​ടി​ക്കെ​തി​രെ കെ.​എ​സ്.​എ​ഫ്.​ഇ ഓ​ഫി​സി​ന് മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സിന്‍റെ  പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും വിന്‍സെന്റ്  അ​റി​യി​ച്ചു. ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്  അ​ട​ക്ക​മു​ള്ള​വ​ര്‍ കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച്‌ തോ​റ്റ​വ​രും കെ.​എ​സ്.​എ​ഫ്.​ഇ​യി​ലു​ണ്ട്. കേള്‍​വി​ക്കാ​രി​യാ​യി യോ​ഗ​ത്തി​നെ​ത്തി​യ​തി​ന് വീ​ട്ട​മ്മ​യെ ജോ​ലി​യി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ട്ട​ത് ക്രൂ​ര​ത​യും രാഷ്ട്രീയ ഫാ​ഷി​സ​ത്തി​ന് തെ​ളി​വു​മാ​ണെ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി ആ​രോ​പി​ച്ചു. വി​ഷ​യം ചെ​യ​ര്‍​മാന്റെ  ശ്രദ്ധയില്‍ ഉ​ന്ന​യി​ച്ചെ​ങ്കി​ലും രാ​ഷ്​​ട്രീ​യ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​താ​പ​ന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശുപത്രിയിലെ ഐസിയുവിൽ വെച്ച് പീഡിപ്പിച്ചുവെന്ന് പരാതിയുമായി എയര്‍ഹോസ്റ്റസ്

0
ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ പീഡനത്തിന് ഇരയായതായി എയര്‍ഹോസ്റ്റസായ യുവതിയുടെ...

കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്ത് വഖഫല്ലെന്ന് പ്രഖ്യാപിക്കാൻ ആകില്ലെന്ന് സുപ്രിംകോടതി

0
ന്യൂഡൽഹി: വഖഫ് ഭേദ​ഗതി നിയമത്തിൽ കേന്ദ്രത്തിന് നിർണായക നിർദേശവുമായി സുപ്രിംകോടതി. കോടതികൾ...

ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 245 ശതമാനമായി ഉയർത്തി ട്രംപ്

0
വാഷിങ്ടൺ: ചൈനീസ് ഇറക്കുമതികൾക്കുള്ള തീരുവ ഉയർത്തി അമേരിക്ക. 245% തീരുവയാണ് ചൈനീസ്...