തിരുവനന്തപുരം: ക്ഷേത്രങ്ങൾ ഈ മാസം 30 വരെ അടച്ചിടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം . എന്നാല്‍ നിത്യപൂജകൾ മുടങ്ങില്ല. സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെയാണ് സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായത്. എന്നാൽ പല മതവിഭാഗങ്ങളും ഈ മാസം ആരാധനാലയങ്ങൾ തുറക്കുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
കർക്കടക വാവുബലി അടുത്തമാസം 20ന് നടത്താനാണ് തീരുമാനം. സാമൂഹികാകലം പാലിച്ച് ബലിതർപ്പണം നടത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. തുറന്ന ആരാധനാലയങ്ങളിൽ സാമൂഹിക അകലം പാലിച്ചാണ് പ്രാർഥനകൾ നടത്തുന്നത്.