കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി : കെ.എസ്.ആര്‍.ടി.സി ബസ്സ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പട്ടാമ്പി വിളയൂരിലിണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിളയൂര്‍ സെന്‍ററില്‍ ഇന്നലെ വൈകുന്നേരം 7.30 നാണ് അപകടം ഉണ്ടായത്. മലപ്പുറം കൊളത്തൂര്‍ സ്വദേശി സതീഷ് കുമാറിനാണ് അപകടത്തില്‍ പരിക്കേറ്റത്. ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇടതുവശം ചേര്‍ന്ന് പോയിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിനെ കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കെ.എസ്.ആര്‍.ടി.സി ബസ് അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായത് എന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ആരോപിച്ചു. തിരുവനന്തപുരം താമരശ്ശേരി റൂട്ടില്‍ സഞ്ചരിക്കുന്ന കെഎസ്‌ആര്‍ടിസി ഇടിച്ചാണ് അപകടമുണ്ടായത്. ബസ് കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....