കോഴിക്കോട്: നിയന്ത്രണ വിധേയമായി ബസോടിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. തീരുമാനം പുനപരിശോധിക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലായശേഷം സര്‍വീസ് ആരംഭിക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും എ.കെ.ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിയന്ത്രണവിധേയമായി ബസ് സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഒരു സീറ്റില്‍ ഒരാളെ ഇരുത്തി സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാനാകില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗസൈസേഷന്‍ ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടു.
നിയന്ത്രണ വിധേയമായി ബസോടിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി
RECENT NEWS
Advertisment