കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പുനഃരാരംഭിക്കുന്നതില്‍ പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി. എല്ലാ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല. കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. പഴയപടി സര്‍വീസ് നടത്താന്‍ സമയമെടുക്കുമെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസുകള്‍ പൂര്‍ണമായും പുനഃരാരംഭിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സിഎംഡി നിര്‍ദേശം നല്‍കിയത്.

സര്‍വീസുകള്‍ ജനുവരിയോടെ പൂര്‍ണതോതില്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിലവില്‍ അതിന് സാധിക്കില്ലെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. സര്‍വീസുകള്‍ പഴയരീതിയാകുന്നതിന് സമയമെടുക്കുമെന്നാണ് വിവരം. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചിരുന്നു. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കാമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....