തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജനുവരി മുതല്‍ മുഴുവന്‍ സര്‍വീസുകളും ആരംഭിക്കും. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ ആണ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. സിഎംഡി ബിജു പ്രഭാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും സര്‍വീസുകള്‍ നടത്തും. എന്നാല്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും സര്‍വീസ് നടത്തുന്ന രീതി നിലനില്‍ക്കുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചു. എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കിഎന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്.ടി.സി ജനുവരി മുതല്‍ മുഴുവന്‍ സര്‍വീസുകളും ആരംഭിക്കും
RECENT NEWS
Advertisment