Wednesday, November 13, 2024 1:17 pm

ഒൻപതിൽ കൂടുതൽ സിംകാർഡുകൾ ഉള്ളവർ മടക്കിനൽകണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സ്വന്തംപേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകൾ കൈവശമുള്ളവർ ജനുവരി 10-നകം മടക്കിനൽകണമെന്ന് നിർദേശം. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശം വെയ്ക്കാനാകൂ. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം.

ഓരോവ്യക്തിക്കും തങ്ങളുടെ കണക്‌ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്‌ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്‌ഷനുകളുടെ വിവരങ്ങളുണ്ട്.

സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കിനൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാർഡുകളുടെ കണക്‌ഷൻ താനെ റദ്ദാകാറുണ്ട്. സേവനദാതാക്കളുടെ അടുത്തെത്തി അന്വേഷിച്ചാലേ മുൻപെടുത്ത സിംകാർഡുകൾ എത്രയെണ്ണം തങ്ങളുടെപേരിൽ നിലനിൽക്കുന്നുണ്ടെന്ന് അറിയാനാകൂ.

dif
ncs-up
previous arrow
next arrow
Advertisment
asian
silpa-up
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളുടെ രക്തസമ്മർദ പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്

0
കാസർഗോഡ് : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളുടെ രക്തസമ്മർദ പരിശോധന...

കാട്ടാനയും കുഞ്ഞും ചെരിഞ്ഞ സംഭവം ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
പാലക്കാട് : പാലക്കാട് മണ്ണാർക്കാട് കാട്ടാനയും കുഞ്ഞും ചെരിഞ്ഞ നിലയിൽ കാണപ്പെട്ട...

ശബരിമല ക്ഷേത്രവുമായി ബന്ധപെട്ട് പ്രത്യേക ഭരണസംവിധാനം ക്രമീകരിക്കപ്പെടണമെന്ന് ഭക്തസംഘടനാ പ്രതിനിധികൾ

0
പത്തനംതിട്ട : ശബരിമല ക്ഷേത്രവുമായി ബന്ധപെട്ട് പ്രത്യേക ഭരണസംവിധാനം ക്രമീകരിക്കപ്പെടണമെന്ന് ഭക്തസംഘടനാ...

സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് കുത്തേറ്റു

0
ചെന്നൈ : ചെന്നൈയിൽ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് കുത്തേറ്റു. ഗിണ്ടിയിലെ...