കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 9 പേർക്കു പരുക്ക്

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ: എംസി റോഡിൽ ഒക്കൽ കാരിക്കോട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും പ്ലൈവുഡ് കമ്പനിയിൽ നിന്നു പോള കയറ്റിപ്പോയ ലോറിയും കൂട്ടിയിടിച്ചു ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർ അടക്കം 9 പേർക്കു പരുക്ക്. ഉച്ചയ്ക്ക് 12.40നാണ് അപകടം. കോഴിക്കോടു നിന്നു പാലായിലേക്കു പോകുന്ന ബസും ഓണമ്പിള്ളിയിൽ നിന്നു കാലടി ഭാഗത്തേക്കു വന്ന മിനി ലോറിയും ആണു കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ഡ്രൈവർക്കു സാരമായ പരുക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻ ഭാഗം തകർന്നു. പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള പോള റോഡിൽ ചിതറി.

ഫയർ ഫോഴ്സും പോലീസും എത്തി ക്രെയിൻ ഉപയോഗിച്ച് ഇരുവാഹനങ്ങളും മാറ്റിയാണ് ഗതാഗത തടസ്സം പരിഹരിച്ചത്. പരുക്കേറ്റ് പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ചികിത്സ തേടിയവരും അഡ്മിറ്റ് ചെയ്തവരും. കെഎസ്ആർടിസി ഡ്രൈവർ മേവട പടിഞ്ഞാമുറിയിൽ ബാബു തോമസ്(40), ലോറി ഡ്രൈവർ ഇലഞ്ഞി കുമ്പളാംതടത്തിൽ ജോബി ജോസഫ്(35) യാത്രക്കാരായ കാഞ്ഞിരമറ്റം മാവറ വീട്ടിൽ നന്ദന(19), അങ്കമാലി ഇടഞ്ഞപ്പുരയ്ക്കൽ സിസിലി(48), തൃശൂർ കൊളളാനൂർ ജെർളി ജോസഫ്(31), ചേറ്റുപുഴ പന്തലാട്ടിൽ അർച്ചന(40), രാജക്കാട് മറ്റത്തിൽ മിഥുൻ(40), രായമംഗലം തൃശ്യമംഗലം വീട്ടിൽ അരുൺകുമാർ(34), കൂത്താട്ടുകുളം പായിക്കണ്ടത്തിൽ ബിജു(49).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...