കെഎസ്ആർടിസി ഡ്രൈവർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ മർദ്ദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ മര്‍ദ്ദനം. വൈകിട്ട് 3.30 -ഓടുകൂടി പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ വച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ വികാസ് ഭവന്‍ ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാര്‍ (51)ന് പരിക്കേറ്റു. ശശികുമാറിന്റെ വലതുകൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഹൈദര്‍ അലി (31), സമീര്‍ ദാസ് (22) ആസാം സ്വദേശി മിഥുന്‍ ദാസ് (27) എന്നിവരാണ് പിടിയിലായത്. പോത്തന്‍കോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചതിന് ശേഷം ബസില്‍ ശക്തമായി അടിക്കുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്താതെ കെഎസ്ആര്‍ടിസി പോത്തന്‍കോട് സ്റ്റാന്‍ഡിലേക്ക് പോയി. പുറകില്‍ നിന്ന് വന്ന മറ്റൊരു ബസ്സില്‍ കയറിയ സംഘം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വച്ച് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ തടിച്ചുകൂടിയത് കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...