പത്തനംതിട്ട: ശബരിമല പാതയിൽ ചാലക്കയത്തിന് സമീപം കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. സംഭവത്തിൽ ഡ്രൈവർക്ക് പൊള്ളലേറ്റു. ബസിന്റെ മുൻഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. ഇന്ന് വൈകുന്നേരത്തോടു കൂടിയായിരുന്നു തീപിടുത്തം ഉണ്ടായത്. ബസ്സിന്റെ ബറ്ററി സ്വിച്ച് വയര്‍ ഷോര്‍ട്ടായതാണ് തീ പിടുത്തത്തിന് കാരണമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നു. പത്തനംതിട്ട-പമ്പ ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. ആളപായമില്ല തീപിടുത്തത്തെ തുടര്‍ന്ന് ചാലക്കയം പമ്പ പാതയില്‍ 1മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.
ശബരിമല പാതയിൽ ചാലക്കയത്തിന് സമീപം കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
RECENT NEWS
Advertisment