കാമുകിക്ക് പള്ളിവക കുര്‍ബാന പണം, കൂട്ടത്തില്‍ ഫ്രീയായിട്ട് ഒരു കുട്ടിയും ; ദാനശീലം അതിര് വിട്ടപ്പോള്‍ കൊച്ചച്ഛനെ അരമനക്ക് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാമുകിക്ക് പള്ളിവക കുര്‍ബാന പണം , കൂട്ടത്തില്‍ ഫ്രീയായിട്ട് ഒരു കുട്ടിയും,  കൊച്ചച്ഛന്റെ ദാനശീലം അതിര് വിട്ടപ്പോള്‍ കൊച്ചച്ഛനെ അരമന പടിക്കു പുറത്താക്കി. ഇടപ്പളളി സെയ്ന്റ് ജോര്‍ജ് ഫൊറോന പളളി മുന്‍ അസി. വികാരി ഫാ. പ്രിന്‍സ് തൈക്കൂട്ടത്തിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സാമ്പത്തിക തിരിമറി, വൈദികന് ചേരാത്ത ജീവിതം എന്നിവയാണ് പുറത്താക്കിയതിന് കാരണമായി  ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 15 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയെന്നും നിരവധി വൈദികരില്‍ നിന്ന് കടം വാങ്ങിയെന്നുമാണ് ആരോപണം. വിശ്വാസികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കുര്‍ബാന ചൊല്ലാനായി ഏല്‍പ്പിക്കുന്ന പണത്തില്‍ നിന്നാണ് 15 ലക്ഷം രൂപ കവര്‍ന്നിരിക്കുന്നത്. ഇടവകയുടെ അക്കൗണ്ടിലുള്ള പണം പലഘട്ടങ്ങളിലായി ഇയാളുടെ കാമുകിക്ക് സ്ഥിരമായി അയച്ചു കൊടുക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് ഒരു കുട്ടി ഉള്ളതായും നാട്ടുകാര്‍ പറയുന്നു.

വിവിധ വൈദികരില്‍നിന്ന് പണം കടം വാങ്ങുകയും ചെയ്തിരുന്നു. വികാരിമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് വൈദികനെതിരെയുളള പരാതികള്‍ പുറത്തേക്ക് എത്തുന്നത്. വീട്ടിലെ ആവശ്യത്തിനാണ് പണം വാങ്ങിയതെന്നും പറഞ്ഞ സമയത്ത് തിരികെക്കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചു. പ്രിന്‍സ് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് പണം കാമുകിക്ക് കൈമാറുകയായിരുന്നെന്ന് വ്യക്തമായത്. ഇതെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...