Saturday, July 5, 2025 5:39 pm

പത്തനംതിട്ടയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിച്ചു ; എട്ട് ഓര്‍ഡിനറി ബസുകളും സര്‍വീസ് നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും കൂടുതല്‍ ദീര്‍ഘദൂര, ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ 4:50ന് പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴ വഴിയുള്ള അമൃത ആശുപത്രി ഫാസ്റ്റ് പാസഞ്ചറും രാവിലെ 7:10ന് മലപ്പള്ളി, കോട്ടയം, തൃശൂര്‍ വഴിയുള്ള പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസും പുനരാരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ നിന്നുള്ള മറ്റ് സര്‍വീസുകള്‍
രാവിലെ 5:30ന് കോട്ടയം വഴിയുള്ള തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസ്. ഈ ബസ് തൃശൂരില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 2:30ന് കോട്ടയം വഴി തിരികെ പത്തനംതിട്ടയിലേക്ക് പുറപ്പെടും.

രാവിലെ 6:45 ന് അടൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഈ ബസ് തിരുവനന്തപുരത്തു നിന്നും വൈകുന്നേരം അഞ്ച് മണിക്ക് പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും.

രാവിലെ 7ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്. ഈ ബസ് വൈകുന്നേരം 4:30ന് എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും.

രാവിലെ 7:10ന് പുനലൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഈ ബസ് വൈകുന്നേരം 4:30ന് തിരുവനന്തപുരത്തു നിന്നും തിരികെ പുറപ്പെടും.

രാവിലെ 7:30ന് തിരുവല്ല ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഈ ബസ് രാവിലെ ഒന്‍പതിന് തിരികെ പത്തനംതിട്ടയ്ക്ക് പുറപ്പെടും. 11:30ന് വീണ്ടും തിരുവല്ലയിലേക്ക് യാത്രമാകുന്ന ബസ് ഉച്ചയ്ക്ക് ഒന്നിന് പത്തനംതിട്ടയ്ക്ക് യാത്ര തിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ടയില്‍ നിന്നും തിരുവല്ലയ്ക്ക് പോകുന്ന ബസ്, വൈകുന്നേരം അഞ്ചിന് തിരുവല്ലയില്‍ നിന്നും തിരികെ പത്തനംതിട്ടയ്ക്ക് പുറപ്പെടും.

രാവിലെ 7:45ന് അടൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഇത് വൈകുന്നേരം 3.30ന് പത്തനംതിട്ടയ്ക്ക് തിരിച്ച് പുറപ്പെടും.

ഇതുകൂടാതെ എട്ട് ഓര്‍ഡറി ബസുകളും പത്തനംതിട്ട ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 7:30 ന് ഭരണിക്കാവ് വഴി കൊല്ലത്തേക്കുള്ള ബസ് വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നും പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും.

രാവിലെ 7.30 നും, 11 നും വൈകുന്നേരം 3:30 നുമാണ് പത്തനംതിട്ടയില്‍ നിന്നും പുനലൂരിലേക്ക് ഓര്‍ഡിനറി ബസ് സര്‍വീസ് നടത്തുക.

രാവിലെ 8 നും, ഉച്ചയ്ക്ക് 12നും വൈകുന്നേരം 4നുമാണ് റാന്നിക്കുള്ള സര്‍വീസ്. റാന്നിയില്‍ നിന്നും രാവിലെ 9 നും, ഉച്ചയ്ക്ക് 2 നും വൈകുന്നേരം 5നും റാന്നിയില്‍ നിന്നും തിരിച്ചു പോരും.

രാവിലെ 8.10 ന് തിരുവല്ലയ്ക്ക് പുറപ്പെടുന്ന ബസ് 9:30 ന് തിരികെ പുറപ്പെടുകയും ഉച്ചക്ക് 2:30 ന് വീണ്ടും തിരുവല്ലയ്ക്ക് പുറപ്പെടുന്ന ബസ് വൈകുന്നേരം 5ന് തിരുവല്ലയില്‍ നിന്ന് പത്തനംതിട്ടയ്ക്ക് യാത്ര തിരിക്കുകയും ചെയ്യും.

രാവിലെ 8.20നും വൈകുന്നേരം 6നുമാണ് ആങ്ങമൂഴിയിലേക്ക് സര്‍വീസ് നടത്തുന്നത്. ആങ്ങമൂഴിയില്‍ നിന്ന് 10:30നും രാവിലെ 6:30നുമാണ് തിരിച്ച് സര്‍വീസ് ഉണ്ടാകുക.

രാവിലെ 8.40നും ഉച്ചയ്ക്ക് ഒന്നിനും, വൈകിട്ട് 4:30നുമാണ് അടൂരിലേക്ക് ബസ് സര്‍വീസ് ഉള്ളത്. രാവിലെ 8.50നും, വൈകിട്ട് 5.15നുമാണ് പത്തനംതിട്ടയില്‍ നിന്നും പന്തളത്തേക്ക് ബസ് സര്‍വീസ് നടത്തുക.
രാവിലെ 9നും ഉച്ചകഴിഞ്ഞ് 2:30നുമാണ് ഓര്‍ഡിനറി സര്‍വീസ് തിരുവല്ലയ്ക്ക് പുറപ്പെടുന്നത്. തിരുവല്ലയില്‍ നിന്ന് 11നും, വൈകിട്ട് 4:30 നുമാണ് തിരിച്ച് ബസ് ഉണ്ടാകുക. ലോക്ക് ഡൗണ്‍ കാലയളവിലേക്ക് മാത്രമാകും ഈ സര്‍വീസുകള്‍ ഉണ്ടാക്കുക.

ജീവിതകാലം മുഴുവൻ കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ടു. 22 വർഷം പ്രവാസജീവിതം. അദ്ധ്വാനിച്ചത് മുഴുവൻ വീട്ടിലേക്ക്‌ നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിൽ വന്നപ്പോൾ ഒരു സ്ട്രോക് വന്നതോടുകൂടി എല്ലാം മാറിമറിഞ്ഞു…ജീവന്റെ ഭാഗമായ ഭാര്യ തള്ളിപ്പറഞ്ഞു. രണ്ട്‌ ആണ്മക്കലും പിതാവിനെ വേണ്ടെന്നു പറഞ്ഞു. ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ .ഒരാൾ എൻജിനീയറിങ് ബിരുദധാരി….നേരിട്ടു കാണാം . മനസ്സു തകർന്ന ഈ പ്രവാസിയെ….ഇപ്പോൾ കലഞ്ഞൂരിലെ സുഹൃത്തിന്റെ വീട്ടിൽ കഴിയുന്നു….

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഎം നേതാവ് എ.വി ജയനെ തരംതാഴ്ത്തിയതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പ്രതിഷേധം

0
വയനാട്: വയനാട്ടിലെ സിപിഎം നേതാവും കർഷക സംഘം ജില്ലാ പ്രസിഡന്റുമായ എ.വി...

ആലുവ മാർക്കറ്റിലെ കത്തിക്കുത്ത് കേസിൽ പ്രതി പിടിയിൽ

0
എറണാകുളം: ആലുവ മാർക്കറ്റിലെ കത്തിക്കുത്ത് കേസിൽ പ്രതി പിടിയിൽ. വടകര സ്വദേശി...

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ പ്രത്യേക സിൻഡിക്കേറ്റ് യോഗം നാളെ ചേരും

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ പ്രത്യേക...

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്...

0
കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത...