Saturday, July 5, 2025 6:02 am

ശമ്പളത്തിനുള്ള തുകയോ, കളക്ഷന്‍ തുകയോ ഉപയോഗിച്ചല്ല ബസ് വാഷിങ് യൂണിറ്റ് വാങ്ങുന്നത് ; സിഎംഡി ബിജു പ്രഭാകര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കെഎസ്‌ആര്‍ടിസിയില്‍ വര്‍ക്ക്‌ഷോപ്പ് നവീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നാണ് ആധുനിക രീതിയുള്ള ബസ് വാഷിങ് യൂണിറ്റ് വാങ്ങുന്നതെന്ന് സിഎംഡി. ഇത് ശമ്പളത്തിനുള്ള തുകയോ, കളക്ഷന്‍ തുകയോ ഉപയോഗിച്ചല്ല വാങ്ങുന്നത്. വര്‍ക്ക്‌ഷോപ്പ് നവീകരണത്തിന് വേണ്ടിയുള്ള തുക ശമ്പളത്തിന് വേണ്ടി വകമാറ്റി ചിലവഴിച്ചതിനെ തുടര്‍ന്ന് നേരത്തെ സര്‍ക്കാര്‍ ഈ തുക അനുവദിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കെഎസ്‌ആര്‍ടിസിയില്‍ വര്‍ക്ക്‌ഷോപ്പ് നവീകരണത്തിന് വേണ്ടി 30 കോടി രൂപ വീതം ഓരോ വര്‍ഷവും സര്‍ക്കാര്‍ അനുവദിച്ചു വരുന്നു.

ഈ തുക ഉപയോഗിച്ചാണ് വര്‍ക് ഷോപ്പ് നവീകരണവും അതിന്റെ ഭാഗമായി ബസ് വാഷിങ് മെഷീന്‍ ഉള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി തുക ചെലവാക്കുന്നത്. ഇത് കൂടാതെ ഈ വര്‍ഷവും 30 കോടി രൂപ വര്‍ക്ക്‌ഷോപ്പ് നവീകരണത്തിനും 20 കോടി രൂപ കമ്പ്യൂട്ടറൈസേഷനും വേണ്ടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടാണ് വര്‍ക്ക് ഷോപ്പ് നവീകരണം, കമ്പ്യൂട്ടറൈസേഷന്‍ തുടങ്ങിയ ആധുനിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നത്. ഈ തുക വകമാറ്റി ചിലവഴിക്കാനുമാകില്ല. 4300 ഓളം വിവിധ തലത്തിലുള്ള ബസുകളാണ് വൃത്തിയാക്കേണ്ടത്. പ്രത്യേകിച്ചു ദീര്‍ഘ ദൂര ബസുകള്‍ക്ക് വളരെയേറെ വൃത്തിയും വെടിപ്പും ഉണ്ടാക്കേണ്ടതാണ്.

നിലവില്‍ 425 ബസ് വാര്‍ഷര്‍മാര്‍ 25 രൂപ നിരക്കിലാണ് ബസുകളുടെ പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് അധുനിക സൗകര്യങ്ങള്‍ നവീകരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. വൃത്തിയുള്ള ബസുകള്‍ ആണ് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ഏറ്റവും പ്രധാന കാര്യം. കെഎസ്‌ആര്‍ടിസിയെ പറ്റിയുള്ള പരാതികളും ബസുകള്‍ വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നുള്ളതുമാണ്. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും എംഡി ആവശ്യപ്പെട്ടു. ശമ്പളത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ തുക ചെലവാക്കുന്നുവെന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വരുന്നത് കാരണം ശമ്പളം ലഭിക്കാന്‍ വൈകുമ്പോഴും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ മനസുമടിപ്പിക്കാനും. കെഎസ്‌ആര്‍ടിസിയുടെ നാശത്തിലേക്ക് തള്ളിക്കളയാനും മാത്രമേ ഉപകരിക്കുകയൂള്ളൂ.

നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ്, മാവേലിക്കര, എടപ്പാള്‍, കോഴിക്കോട് , ആലുവ എന്നീ സ്ഥലങ്ങളിലെ റീജണല്‍ വര്‍ക്ക് ഷോപ്പുകളും ജില്ലാ വര്‍ക്ക്‌ഷോപ്പുകളും നവീകരിക്കുകയാണ്. കൈകൊണ്ടുള്ള പെയിന്റിങ് ഒഴിവാക്കി സ്‌പ്രേ പെയിന്റിങ്, പെയിന്റുംഗ് ബൂത്തുകള്‍ തുടങ്ങി, ആധുനിക രീതിയില്‍ ടയര്‍ മാറാനുള്ള യന്ത്രം വരെ സ്ഥാപിക്കുന്നുണ്ട്. ഇതെല്ലാം വാങ്ങി നവീകരണം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്ത് ഉടനീളം 100 സ്ഥലത്തായി പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ 22 സ്ഥലങ്ങളിലായി 3 ഷിഫ്റ്റും പ്രവര്‍ത്തിക്കുന്ന ആധുനിക വര്‍ക്ക്‌ഷോപ്പുകളായി മാറുകയും ചെയ്യും.

ഇത് കൂടാതെ ആധുനീകരണത്തിന്റെ ഭാഗമായി ലൈലാന്റിന്റെ സാങ്കേതിക സഹായത്തോട് കൂടി ലൈലെന്റ് എഞ്ചിന്‍ റീ കണ്ടീഷന്‍ ചെയ്യുന്ന പ്ലാന്റ് എടപ്പാളില്‍ സ്ഥാപിക്കുകയാണ്. ഇതിന്റെ ഭാഗമായി വിദഗ്ധരായ എഞ്ചിനീയര്‍മാരെയും, മെക്കാനിക്കുകളേയും ലൈലെന്റില്‍ പരിശീലനത്തിനായി അയച്ച്‌ കഴിഞ്ഞു. ഇത് പോലെ തന്നെ കെഎസ്‌ആര്‍ടിസി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടേയും ബോഷ് ഡീസല്‍ പമ്ബിന് വേണ്ടിയുള്ള പ്രത്യേക കാലിബ്രേഷന്‍ യൂണിറ്റ് തിരുവനന്തപുരത്ത് ഉടന്‍ ആരംഭിക്കും. തിരുവനന്തപുരത്ത് ടാറ്റായുമായി സഹകരിച്ച്‌ എഞ്ചിന്‍ റീകണ്ടീക്ഷനിങ് പ്ലാന്റും സ്ഥാപിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...