ഭവനരഹിതർക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെയും ശാഖകളുടെയും നേതൃത്വത്തിലും യോഗം ജനറൽ സെക്രട്ടറിയായും എസ്. എൻ ട്രസ്റ്റ് സെക്രട്ടറിയായും വെള്ളാപ്പള്ളി നടേശൻ 25 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെയും ഭാഗമായി ഭവനരഹിതർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം ഈ വർഷത്തെ ശ്രീനാരായണ ജയന്തിയോടനുബന്ധിച്ചു പത്തനംതിട്ടയിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയനിലെ 53 ശാഖകളിലും വീടുകൾ നിർമ്മിച്ചു നൽകി കഴിഞ്ഞാൽ സമൂഹത്തിലെ മറ്റ്‌ ഭവനരഹിതർക്കും യൂണിയന്റെ നേതൃത്വത്തിൽ വീടുകൾ നിർമിച്ചു നൽകുമെന്നും യൂണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ പറഞ്ഞു.

1226 നമ്പർ ഐരവൺ ശാഖയിലെ കരിപ്പാലമട്ടയ്ക്കുപുതുവൽ കെ.രാജന് നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, സെക്രട്ടറി ഡി.അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യുണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, എസ്. സജിനാഥ്‌, പി.സലിംകുമാർ, പി.വി രണേഷ്, കെ.എസ്.സുരേശൻ മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, ഐരവൺ 1226 നമ്പർ ശാഖ പ്രസിഡന്റ് പ്രഭാകരൻ പുതുവേലിൽ, വൈസ് പ്രസിഡന്റ് രഞ്ജിത്ത് മുരുപ്പേൽ, സെക്രട്ടറി ഷീല കമലാസനൻ, യുണിയൻ കമ്മറ്റി അംഗം സന്തോഷ്, ശാഖ കമ്മറ്റി അംഗങ്ങളായ വാസുദേവൻ, ദേവദാസ്, ദീപ ബാലചന്ദ്രൻ, അഭിലാഷ്, സിനി സന്തോഷ്, മൂന്നാം വാർഡ് യോഗം പ്രസിഡണ്ട് രാജേന്ദ്രൻ, ശാഖ പഞ്ചയാത്ത് കമ്മറ്റി അംഗങ്ങളായ അമ്പിളി തോപ്പിൽ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി. ശ്രീകുമാർ, വി.ശ്രീകുമാർ തുടങ്ങിയവർശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തു. യുണിയനിലെ പ്രക്കാനം, അരുവാപ്പുലം, തെങ്ങുംകാവ്, തണ്ണിത്തോട്, വയലാവടക്ക്, കല്ലേലി സെന്റർ, കല്ലേലി, വാഴമുട്ടം, കുമ്മണ്ണൂർ, പത്തനംതിട്ട ടൗൺ, വള്ളിയാനി, വള്ളിക്കോട് ശാഖകളിലെ വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...