ചോദ്യക്കടലാസില്‍ ഉത്തരവും ; കാലിക്കറ്റ് സർവകലാശാല ബി കോം പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ച

For full experience, Download our mobile application:
Get it on Google Play

വയനാട് : കാലിക്കറ്റ് സര്‍വകലാശാലയുടെ ബി കോം മൂന്നാം സെമസ്റ്ററിലെ കോര്‍പറേറ്റ് അക്കൗണ്ടിംഗ് പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ ഗുരുതര വീഴ്ച. ചോദ്യക്കടലാസില്‍ ഉത്തരവും കൂടി അച്ചടിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. ചോദ്യക്കടലാസിന്‍റെ ഭാഗം രണ്ടില്‍ 23-ാമത് ചോദ്യത്തിനൊപ്പമാണ് ഉത്തരവും കടന്നുകൂടിയത്. ‘

വാട്ട് ഈസ് വാല്യുവേഷന്‍ ബാലന്‍സ് ഷീറ്റ്? ‘ഡ്രോ എ ഫോര്‍മാറ്റ് ഓഫ് വാല്യുവേഷന്‍ ബാലന്‍സ് ഷീറ്റ് ‘ എന്നിങ്ങനെ രണ്ടു ഭാഗമായാണ് ആറു മാര്‍ക്കിന്‍റെ ചോദ്യം. ഇതിന്‍റെ തുടര്‍ച്ചയായാണ് ഉത്തരവും നല്‍കിയിട്ടുള്ളത്. ചോദ്യപേപ്പറില്‍ ഉത്തരവും കൂടി വായിച്ചതോടെ വിദ്യാര്‍ഥികള്‍ ഞെട്ടി. കഴിഞ്ഞ വര്‍ഷത്തെ ചോദ്യക്കടലാസില്‍ ഉണ്ടായിരുന്ന ഒരു ചോദ്യവും ഇത്തവണ ആവര്‍ത്തിച്ചിട്ടുണ്ട്. സെക്ഷന്‍ ‘സി’ യില്‍ 10 മാര്‍ക്കിന്‍റെ 25ാം ചോദ്യമാണ് ആവര്‍ത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...