രാഷ്‌ട്രപതിയുടെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്‌ചയുണ്ടായ സംഭവo ; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്‌ചയുണ്ടായ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌പി എന്‍.വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് രാഷ്‌ട്രപതിയുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്‌ചയുണ്ടായത്.

പിഎന്‍ പണിക്കര്‍ പ്രതിമ അനാച്ഛാദന പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പൂജപ്പുരയിലേക്ക് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. യാത്രക്കിടെ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാഹനം കയറ്റുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പിന്നാലെയെത്തിയ വാഹനം ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായിരുന്നു.

വിമാനത്താവളത്തില്‍ രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ അന്നേ ദിവസം മേയറും എത്തിയിരുന്നു. അവിടെ നിന്നും രാഷ്‌ട്രപതി പുറപ്പെട്ടതിന് പിന്നാലെ യാത്ര ആരംഭിച്ച മേയറിന്‍റെ വാഹനം തുമ്പ സെന്‍റ്‌ സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെ രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായാണ് സഞ്ചരിച്ചത്. ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് മേയറിന്‍റെ വാഹനം വിഐപി വാഹനങ്ങളുടെ ഇടയിലേക്ക് കയറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...