മലപ്പുറം : ജില്ലയില്‍ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്ത് പരിധിയിലാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്കാണ് രോഗബാധ. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രണ്ട് കുട്ടികള്‍ക്കും ഒരു മുതിര്‍ന്നയാള്‍ക്കുമാണ് രോഗബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ട് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു
- Advertisment -
Recent News
- Advertisment -
Advertisment