Sunday, June 16, 2024 4:30 am

മുടിപ്പിച്ചേ അടങ്ങു …..പത്തുവര്‍ഷമായ ബസുകള്‍ പോലും പൊളിച്ചുവില്‍ക്കുന്നു – അഴിമതി പുട്ടടിക്കാന്‍ നാണമില്ലാത്ത കുറെയെണ്ണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ ആനവണ്ടി കമ്പിനി മുടിപ്പിച്ചേ അടങ്ങു എന്ന് ചിലര്‍. ഓടുന്ന വണ്ടിയുടെ എഞ്ചിന്‍ പോലും അഴിച്ചുവിറ്റ് പുട്ടടിക്കുന്നവര്‍ക്ക് എന്ത് ആനവണ്ടി …..ആയുസ്സ് എത്താത്തതിനെയും വെട്ടിപ്പൊളിച്ച് ആക്രിയാക്കി വില്‍ക്കാനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം വെള്ളാനയായ കെ.എസ്.ആര്‍.ടി.സി. കാലന്മാരുടെ വരവും കാത്ത് കോഴിക്കോട് റീജിയണല്‍ വര്‍ക്ക്‌ഷോപ്പില്‍ കിടക്കുന്നത് നൂറുകണക്കിന് ആനവണ്ടികള്‍.

പുത്തന്‍ ബസ്സുകള്‍ വങ്ങുമ്പോള്‍ കോടികളുടെ കമ്മീഷന്‍ പലര്‍ക്കും തടയുമെന്നതിനാല്‍ ഇതൊരു കൂട്ടു കച്ചവടമാണ്. കയ്യില്‍ ദക്ഷിണ കിട്ടിക്കഴിഞ്ഞതിനാല്‍ സമരം നടത്തേണ്ടവരും പ്രതിഷേധിക്കേണ്ടവരും ഉറക്കത്തിലാണ്. അവര്‍ ഇതൊന്നും അറിയുന്നില്ല. പൊതുജനം എന്ന കഴുത ചുമടെടുത്തു നല്‍കുന്ന പണം ധൂര്‍ത്തടിച്ചു സുഖജീവിതം നയിക്കുന്ന നാണമില്ലാത്ത കുറെയെണ്ണം. മഹാ പ്രളയങ്ങള്‍ക്കും  പ്രകൃതി ദുരന്തങ്ങള്‍ക്കും മാത്രമേ ഇവരെ നശിപ്പിക്കുവാന്‍ കഴിയു.

ബസില്ലാത്തതിന്റ പേരില്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്ന കെ.എസ്.ആര്‍.ടി.സി പത്തുവര്‍ഷമായ ബസുകള്‍ പോലും പൊളിച്ചുവില്‍ക്കുന്നു. ബസുകളുടെ കാലാവധി 20 വര്‍ഷമാക്കിയ സംസ്ഥാനത്താണ് എന്‍ജിന്‍ തകരാര്‍ ചൂണ്ടിക്കാട്ടി നിലവില്‍ ഓടുന്നതടക്കം 246 ബസുകള്‍ കണ്ടം ചെയ്യാനൊരുങ്ങുന്നത്. അറ്റകുറ്റപ്പണി നടത്തിയാല്‍ അഞ്ചുവര്‍ഷം മുതല്‍ പത്തുവര്‍ഷം കൂടി ഓടിക്കാവുന്ന ബസുകളാണ് ഇതിലേറയും.

കോഴിക്കോട്‌ റീജണല്‍ വര്‍ക്ക്‌ഷോപ്പില്‍ വിധി കാത്ത് കിടക്കുകയാണ് ബസുകള്‍. ബോഡിക്ക് കേടുപാടുകള്‍ വന്ന ആര്‍ആര്‍സി 354 തൊട്ടില്‍പ്പാലം ഡിപ്പോയിലെ ടൗണ്‍ ടു ടൗണ്‍ ഓര്‍ഡനറി 2008ല്‍ സര്‍വീസ് തുടങ്ങിയ ബസ് 75000 രൂപയുടെ അറ്റകുറ്റപ്പണി നടത്തിയാല്‍ ഇനിയും എട്ടുവര്‍ഷം കൂടി ഓടിക്കാം. വടകര ഡിപ്പോയുടെ ആര്‍ആര്‍എ 317 എന്ന ബസ് മൈലേജിന്റെ കാര്യത്തില്‍ പുലി 4.41 കിലോമീറ്റര്‍, ബോഡിയും എന്‍ജീനും തകരാര്‍, അന്‍പതിനായിരം രൂപ മുടക്കിയാല്‍ ഇനിയും ജനങ്ങളെ സേവിക്കും. കാഞ്ഞങ്ങാട് ഡിപ്പോയുടെ ആര്‍ആര്‍സി 342, നിലവില്‍ സര്‍വീസ് നടത്തുന്ന ബസ് തകരാര്‍ ബോഡിക്ക് അന്‍പതിനായിരം രൂപ ചെലവാക്കാനില്ലെന്ന പേരില്‍ എട്ടുവര്‍ഷം കൂടി ഓടാവുന്ന ബസ് പൊളിച്ചുവില്‍ക്കുന്നു. തൊട്ടില്‍പാലത്തെ ആറും മാനന്തവാടിയിലെയും സുല്‍ത്താന്‍ ബത്തേരിയിലേയും താമരശേരിയിലും അഞ്ചുവീതം ബസുകളും ഉള്‍പ്പടെ 35 ബസുകളാണ് ആദ്യം കണ്ടം ചെയ്യുന്നത്. ഇതില്‍ നാലെണ്ണം മാത്രമാണ് പന്ത്രണ്ട് വര്‍ഷത്തിന് മുകളിലുള്ളത്. പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലുമുണ്ട് കാലാവധി തികയാതെ ഊഴം കാത്ത് കിടക്കുന്ന ഇരകള്‍ .

അന്‍പതിനായിരം മുതല്‍ മൂന്നുലക്ഷം രൂപവരെ മാത്രമേ  ഒരോ ബസിനും അറ്റകുറ്റപ്പണിക്കായി വേണ്ടിവരുന്നുള്ളു. കിഫ്ബിയില്‍ നിന്ന് കോടികള്‍ കടമെടുത്ത് പുതിയ ബസുകള്‍ വാങ്ങാനൊരുങ്ങുമ്പോള്‍ നന്നാക്കിയെടുത്താല്‍ അഞ്ചുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ ഓടിക്കാവുന്ന ബസുകള്‍ വെട്ടിപ്പൊളിച്ചടുക്കുന്നത് സ്‌ക്രാപ് ബിസിനസ് ചെയ്യുന്നവരില്‍ നിന്ന് നല്ലൊരു തുക കമ്മീഷനായി ഉദ്യോഗസ്ഥ വൃന്ദത്തിലെത്തുന്നതു കൊണ്ടാണെന്നും ആരോപണമുണ്ട്.  കെ.എസ്.ആര്‍.ടി.സിക്ക് കൂടി ഗുണമാകട്ടെയെന്ന് കരുതിയാണ് ബസുകളുടെ കാലാവധി കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പതിനഞ്ചുവര്‍ഷത്തില്‍ നിന്ന് ഇരുപതാക്കിയത്. ബസില്ലാത്തതിന്റ പേരില്‍ ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ കാലാവധി ഉയര്‍ത്താന്‍ കൊടി പിടിച്ചവര്‍ തന്നെയാണ് ബസ്സുകള്‍ക്കു വധശിക്ഷ വിധിച്ചതെന്നും പ്രത്യേകതയുണ്ട്.

All Rights Reserved@ Pathanamthitta Media

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചു ; കൊല്ലം പോർട്ട് അന്താരാഷ്ട്ര ഷിപ്പിംഗ് ഭൂപടത്തിൽ ഇടംപിടിച്ചു

0
കൊല്ലം: എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചതോടെ കൊല്ലം പോർട്ട് അന്താരാഷ്ട്ര ഷിപ്പിംഗ്...

ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണറായി തന്നെ തുടരും? ; സൂചനകൾ നൽകി കേന്ദ്രം

0
തിരുവനന്തപുരം: സംസ്ഥാനസർക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന്...

പുതിയ ടിവിഎസ് ജൂപ്പിറ്റ‍ർ വരുന്നൂ…

0
ടിവിഎസ് മോട്ടോർ കമ്പനി അതിൻ്റെ ജനപ്രിയ ജൂപ്പിറ്റർ 110 സ്കൂട്ടറിൻ്റെ നവീകരിച്ച...

തലവടിയിൽ ആൾ താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണ്ണം കവർന്നു

0
എടത്വാ: തലവടിയിൽ വീണ്ടും മോഷണവും മോഷണ ശ്രമവും. ആൾ താമസമില്ലാത്ത വീട്ടിലെ...