മുംബൈ സ്‌ഫോടന കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത്: 1993 ലെ മുംബൈ സ്‌ഫോടന കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാള്‍ അറസ്റ്റില്‍. മുനാഫ് മൂസയാണ് ഗുജറാത്ത് എടിഎസിന്റെ പിടിയിലായത്. ഇയാള്‍ക്ക് സ്‌ഫോടനത്തില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1993ല്‍ നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ക്ക് ജീവഹാനി ഉണ്ടായി. 700ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. കേസില്‍ 2018ല്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചിരുന്നു. താഹിര്‍ മെര്‍ച്ന്റ്, ഫിറോസ് ഖാന്‍ എന്നിവര്‍ക്കാണ് മുംബൈ ടാഡ കോടതി വധശിക്ഷ വിധിച്ചത്.

അധോലോക നായകനായ അബൂ സലിമിനെയും കേസിലെ മുഖ്യപ്രതി ടൈഗര്‍ മേമന്റെ വലം കയ്യായി പ്രവര്‍ത്തിച്ചിരുന്ന കരീമുള്ളയെയും ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ചിരുന്നു. മറ്റൊരു പ്രതിയായ റിയാസ് സിദ്ധിഖിന് പത്ത് വര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്. ബോംബുകള്‍ നിര്‍മ്മിക്കാനും സ്‌ഫോടനങ്ങള്‍ നടത്താനുമുള്ള പരിശീലനത്തിനായി യുവാക്കളെ പാക്കിസ്ഥാനിലേക്ക് കൊണ്ട് പോയി എന്ന കുറ്റമാണ് താഹിറിനെതിരെ ചുമത്തിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....