ലൈംഗികാതിക്രമം തടയുന്നതില്‍ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യാത്രക്കാരിയായ അധ്യാപികക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം തടയുന്നതില്‍ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. വി കെ ജാഫറിനെ സ്‌പെന്‍ഡ് ചെയ്ത് കെഎസ്‌ആര്‍ടിസി സിഎംഡി ഉത്തറവിറക്കി. കണ്ടക്ടറുടെ പ്രവര്‍ത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും നിരുത്തരവാദപരവുമാണെന്നുമുളള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബസില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അധ്യാപികയായ യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമമുണ്ടായത്. പരാതിപ്പെട്ടിട്ടും കണ്ടക്ടര്‍ ഇടപെട്ടിരുന്നില്ലെന്ന് അധ്യാപിക ആരോപിച്ചിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന് മുന്നിൽ കേന്ദ്രസേനയുടെ സുരക്ഷാ വലയം; ബരായ്പൂർ സന്ദർശനം തടയാനെന്ന് മമതയുടെ ആരോപണം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനെത്തി ; യുവാവിനെ തീവെച്ച് കൊലപ്പെടുത്തി ഭാര്യാ സഹോദരൻ, രക്ഷിക്കാനെത്തിയ...

0
പഞ്ചാബ്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ...

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

0
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍...

ഗർഭിണിയുടെ മരണം കൊലപാതകമെന്ന് പിതാവ്; മൃതദേഹം പുറത്തെടുത്ത് അന്വേഷണം

0
മുസാഫര്‍നഗര്‍: യുപിയില്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 28കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത്...