കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോ, പന്തളം ഓപ്പറേറ്റിംഗ് സെന്റര്‍ വികസനം പൂര്‍ത്തീകരിക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോ, പന്തളം ഓപ്പറേറ്റിംഗ് സെന്റര്‍ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനം ചീഫ് മാനേജിംഗ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഡെപ്യുട്ടി സ്പീക്കറുടെ സാമാജിക ഫണ്ടും ഇതര വകുപ്പ്തല ഫണ്ടുകളും ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ, പന്തളം ഓപ്പറേറ്റിംഗ് സെന്റര്‍ എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ഓഫീസില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു യോഗം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനത്തിനായി രണ്ടും സ്ഥലങ്ങളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ ആര്‍. ചന്ദ്രബാബുവിനെ മാനേജിംഗ് ഡയറക്ടര്‍ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ചീഫ് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഉള്‍പ്പെടെ ഉന്നത കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

അടൂരില്‍ നിന്നും പുതുതായി ഒരു പെരിക്കല്ലൂര്‍ സര്‍വീസ് കൂടി ആരംഭിക്കുന്നതിനും നിര്‍ത്തിവെച്ചിരുന്ന അടൂര്‍-മണിപ്പാല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനും തീരുമാനിച്ചു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഫാസ്റ്റ് സര്‍വീസുകളും പ്രാദേശിക ഷെഡ്യൂളുകളും പുനരാരംഭിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. നിലവിലുള്ള ഡ്രൈവര്‍മാരുടെ കുറവ് പരിഹരിച്ച് ഈ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ അറിയിച്ചു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...