Wednesday, April 24, 2024 12:03 am

വിപണി വിലയിൽ ഇന്ധനം ; ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിപണി വിലയിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയേക്കും. ബൾക്ക് പർച്ചേഴ്സ് ഇനത്തിൽ പൊതുവിപണിയെക്കാൾ അധിക വില നൽകി കോർപ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്. ഡീസലിന് അധിക വില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തി എണ്ണക്കമ്പനികൾ കെഎസ്ആർടിസിക്ക് നൽകിയിരുന്ന ഇന്ധനത്തിൻറെ വില കുത്തനെ ഉയർത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ്. എണ്ണക്കമ്പനികൾ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും ഇന്നലെ ഇടക്കാല ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.

പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ വരെ ഡീസൽ കെഎസ്ആർടിസിക്ക് വേണം. ദിവസവും 60 ലക്ഷത്തിലധികവും ഒരു മാസം 18 കോടി രൂപയുടെയും അധിക ബാധ്യതയാണ് ഇനി വരാൻ പോകുന്നത്. താത്കാലികമായി പുറമേയുള്ള പമ്പുകളെ ആശ്രയിച്ച് ഇന്ധനം വാങ്ങാനാണ് തീരുമാനം. പ്രതിമാസം 150 കോടിയിലധികം രൂപ വരുമാനം കോർപ്പറേഷന് ഉണ്ടെങ്കിലും കടം തിരിച്ചടവിനും ഇന്ധന കമ്പനികൾക്കും നൽകാൻ മാത്രമെ തികയുന്നുള്ളു. പൂർണമായും സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കെടിഡിഎഫ്സിയിൽ നിന്നോ സഹകരണ സൊസൈറ്റിയിൽ നിന്നോ വായ്പയെടുത്ത് പത്താം തീയതി മുതൽ കഴിഞ്ഞ മാസത്തെ ശമ്പളം നൽകാനാണ് മാനേജ്മെൻറ് ശ്രമിക്കുന്നത്. ഇതിനിടയിൽ വന്ന ഇന്ധന പ്രതിസന്ധി കോർപ്പറേഷന് തലവേദനയാകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...