നൂറനാട് കോൺഗ്രസ് ഓഫീസ് ആക്രമണം ; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നൂറനാട് കോൺഗ്രസ് ഓഫീസ് സിപിഐ ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. നിലവിൽ രണ്ട് സിപിഐ പ്രവർത്തകരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പബ്ളിക് പ്രോസിക്യൂട്ടറും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ സോളമനെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഉടൻ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഓഫീസ് ആക്രമണത്തിന് സോളമൻ പ്രേരണ നൽകിയെന്നും അക്രമത്തിൽ പങ്കെടുത്തു എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തതെന്നാണ് പോലീസ് വിശദീകരണം.

വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തെളിവ് ശേഖരിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. ഓഫീസ് ആക്രമണ കേസിലെ പ്രതികളായ സി പി ഐ പ്രവർത്തകരേയും പോലീസിനെ അക്രമിച്ച കേസിൽ അറസ്റ്റിലായ കോൻഗ്രസ് പ്രവർത്തകരേയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് പോലീസ് ഉടൻ അപേക്ഷ നൽകും. ഇവരെ കോടതി ഇന്നലെ രാത്രി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...