തീർഥാടകർക്കുള്ള സൗകര്യം ഒരുക്കാതെ കെ.എസ്.ആർ.ടി.സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡല കാലം തുടങ്ങിയിട്ടും ജില്ലാ ആസ്ഥാനത്തെ ഡിപ്പോയിൽ തീർഥാടകർക്കുള്ള സൗകര്യം ഒരുക്കാതെ കെ.എസ്.ആർ.ടി.സി. മുകളിലത്തെ നിലയിൽ വിരിവെയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നതില്‍ നടപടിയായിട്ടില്ല. പൊടിയും അഴുക്കും പിടിച്ച് വൃത്തിഹീനമായി കിടക്കുകയാണിവിടം.

കഴിഞ്ഞ മണ്ഡലകാലത്ത് പായ, തലയണ, ഫാൻ, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളെല്ലാം മുകളിലത്തെ നിലയിൽ ഒരുക്കിയിരുന്നു. തീർഥാടനം തുടങ്ങിയതോടെ ഇപ്പോഴുള്ളതിനേക്കാൾ വലിയ തിരക്കാണ് സ്റ്റാൻഡിൽ അനുഭവപ്പെടുന്നത്. എത്തുന്ന പകുതിപ്പേർക്കെങ്കിലും ഇരിക്കാനുള്ള സൗകര്യംപോലും ഇപ്പോഴും ഒരുക്കിയിട്ടില്ല. പ്രായമായവരും കുട്ടികളും ഉൾപ്പടെ നിരവധിപ്പേരാണ് ബസുകാത്ത്‌ ഇവിടെ ദിനംപ്രതി എത്തുന്നത്. ഇരിപ്പിടങ്ങൾ നിറഞ്ഞാൽ ബാക്കിയുള്ളവർ നിൽക്കേണ്ട അവസ്ഥയാണുള്ളത്.

നിരവധിപേർ എത്തുന്ന ഡിപ്പോയിൽ പുതിയ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ട് നാളുകളായി. എന്നാൽ ഇതുവരെ ഇങ്ങോട്ടേക്ക് പോലീസ് എത്തിയിട്ടില്ല. തീർഥാടനം തുടങ്ങുന്നതിന് മുമ്പേതന്നെ ഇവിടെ പോലീസിനെ നിയോഗിക്കുമെന്ന് ഡി.ജി.പി.യുടെ സാന്നിധ്യത്തിൽ ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇതുവരെ നടപടിയായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....