ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ആള്‍ പൂച്ചട്ടി കെ‌ാണ്ടുള്ള അടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വെള്ളനാട് : ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ആള്‍ പൂച്ചട്ടി കെ‌ാണ്ടുള്ള അടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. സ്കൂട്ടര്‍ മോഷ്ടിച്ച്‌ സ്ഥലം വിട്ട കെ‌ാല്ലം പരവൂര്‍ പൂതക്കുളം പുത്തന്‍ വീട്ടില്‍ എസ്.ബിജോയി (25) യെ ഷാഡോ പോലീസ് ചിറയിന്‍കീഴില്‍ നിന്ന് വൈകിട്ടോടെ കസ്റ്റഡിയില്‍ എടുത്തു. ലഹരി വിമോചന കേന്ദ്രത്തില്‍ ബിജോയിക്ക് കൂട്ടിരുന്ന ആളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴക്കൂട്ടം ഉള്ളൂര്‍ക്കോണം വടക്കുംകര പുത്തന്‍ വീട്ടില്‍ എം.വിജയന്‍ (50) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. മദ്യപാനം നിര്‍ത്താനായി ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇരുവരും.

ചെ‌ാവ്വ വൈകിട്ട് പെട്ടെന്ന് അക്രമാസക്തനായ ബിജോയി പൂച്ചട്ടി എടുത്ത് വിജയന്‍റെ തലയില്‍ അടിക്കുകയായിരുന്നു. കൈയില്‍ കിട്ടിയ കമ്പി കൊണ്ടും അടിച്ചു. നാല് ജനല്‍ ചില്ലുകളും തകര്‍ത്തതായി പോലീസ് പറഞ്ഞു. ബിജോയി അക്രമാസക്തനായതിനാല്‍ ആദ്യം ആര്‍ക്കും അടുക്കാനായില്ല. പോലീസ് ജീപ്പ് എത്തിയതോടെ കമ്പിയുമായി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയ ഇയാള്‍ ഗ്രില്ലിന്‍റെ പൂട്ട് തകര്‍ത്ത് സമീപത്തേക്കു ചാഞ്ഞു നിന്ന റബര്‍ മരത്തിലൂടെ മതിലിനു പുറത്തിറങ്ങി തോട്ടത്തിലൂടെ നടന്ന് സമീപത്തെ റോഡില്‍ എത്തി.

അവിടെ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ എടുത്തു സ്ഥലം വിട്ടു. പരുക്കേറ്റ വിജയനെ ഉടന്‍ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. റൂറല്‍ പോലീസ് മേധാവി ശില്‍പ ദേവയ്യ, കാട്ടാക്കട ഡിവൈഎസ്പി എസ്.അനില്‍ കുമാര്‍ എന്നിവര്‍ ലഹരി വിമോചന കേന്ദ്രത്തില്‍ ഇന്നലെ രാവിലെ പരിശോധനക്ക് എത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...