എ.സുരേഷ് കുമാറിന്‍റെ ഇടപെടല്‍ ; അബു തഹിറിനും ക്ഷേമ പെൻഷൻ ലഭിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭ 13- വാർഡിലെ കുലശേഖരപതി സാലിമ മൻസിലിൽ അൻസാരിയുടെ മകൻ അബു തഹിറിനും ക്ഷേമ പെൻഷൻ ലഭിച്ചു തുടങ്ങി. മുൻ നഗരസഭ ചെയര്‍മാൻ അഡ്വ.എ സുരേഷ് കുമാറിന്റെ ഇടപെടൽ മൂലമാണ് ഇത് ലഭിച്ചത്. ഗുരുതരമായ രോഗം ബാധിച്ചു കിടപ്പിലായിരുന്ന യുവാവിന് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. പത്തനംതിട്ട നഗരസഭയിൽ ഭിന്നശേഷിക്കാർക്കുള്ള പെൻഷന് അപേക്ഷ നൽകിയപ്പോൾ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഉണ്ടങ്കിലേ പെൻഷൻ നല്കാൻ കഴിയുകയുള്ളു എന്ന് അറിയിക്കുകയായിരുന്നു.

മൽസ്യ വില്‍പ്പനയിലൂടെ ഉപജീവനം കഴിയുന്ന അൻസാരി മകന് വേണ്ടി ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന്‌ ജനറൽ ആശുപത്രിയിലെ മെഡിക്കൽ ബോർഡിന് അപേക്ഷ നൽകിയെങ്കിലും മകൻ ബോർഡിന് മുമ്പിൽ എത്തിയാലെ പരിശോധിച്ചു സർട്ടിഫിക്കറ്റ് നല്കാൻ കഴിയുകയുള്ളു എന്ന് അവര്‍ പറഞ്ഞു. ഓക്സിജന്റെ സഹായത്തോടെ കിടക്കയിൽ ചലന ശേഷിയില്ലാതെ കിടക്കുന്ന മകനെ ബോർഡിന് മുൻപാകെ ഹാജരാക്കാൻ കഴിയില്ലെന്ന് അൻസാരി ബോർഡിനെ അറിയിച്ചുവെങ്കിലും ഒരു വിട്ടുവീഴ്ചയും അവർ ചെയ്തില്ല.

കോൺഗ്രസ് പ്രവര്‍ത്തകനായ പ്രവാസി  ഇസ്മായിൽ ഈ വിഷയം സൈബർ 20 വാട്സ് ആപ്പ് ഗ്രൂപ്പിൽ കൂടി അറിയിക്കുകയും ആരെങ്കിലും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്‌തു. ഈ പോസ്റ്റ്‌ ഡിസിസി വൈസ് പ്രഡിഡന്റ് അഡ്വ. എ സുരേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എല്ലാത്തിനും പരിഹാരമായത്. ഡിഎംഒ യെ നേരിൽ കണ്ട് ആ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ സുരേഷ് കുമാര്‍ അറിയിച്ചു . ഡി.എം.ഓയുടെ ഇടപെടലില്‍ അൻസാരിയുടെ വീട്ടിൽ മെഡിക്കൽ ബോർഡ് അംഗങ്ങൾ എത്തി പരിശോധന നടത്തി സർട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. സുരേഷ് കുമാർ തന്നെയാണ് ബോര്‍ഡ് അംഗങ്ങളെ അൻസാരിയുടെ വീട്ടിൽ എത്തിച്ചത്. സര്‍ട്ടിഫിക്കറ്റ് നഗരസഭയിൽ ഹാജരാക്കിയതിനെ തുടർന്ന്  ക്ഷേമ പെൻഷൻ അനുവദിക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയായുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്കുള്ള പ്രത്യേക അറിയിപ്പ്
———————————-
വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചര്‍ ആയ “വാട്സ് ആപ്പ് കമ്മ്യൂണിറ്റി ” യിലേക്ക് ഇന്നുമുതല്‍ പത്തനംതിട്ട മീഡിയ മാറുകയാണ്. നിലവിലുള്ള എല്ലാ ഗ്രൂപ്പുകളും കമ്മ്യൂണിറ്റി ഫീച്ചറിലെ Announcement group ലേക്ക് ഉള്‍പ്പെടുത്തും. എല്ലാ ഗ്രൂപ്പുകളിലേക്കും ഒരേസമയം മെസ്സേജ് അയക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നതിനാല്‍ വാര്‍ത്തകള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാകും. പുതിയ ഫീച്ചര്‍ വന്നപ്പോള്‍ തന്നെ അത് പത്തനംതിട്ട മീഡിയ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതിനാല്‍ Announcement group ന് കൂടുതല്‍ പരിഗണന നല്‍കിയിരുന്നില്ല. എന്നാല്‍ നിലവില്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതിനാല്‍ ഇന്ന് മുതല്‍ Announcement group ലൂടെയായിരിക്കും വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്.

നിലവിലുള്ള Whatsapp ഗ്രൂപ്പുകളില്‍ ഇന്ന് 4 മണിവരെ വാര്‍ത്തകള്‍ ലഭിക്കും. എന്നാല്‍ അതിനുശേഷം പൂര്‍ണ്ണമായും Announcement group ലൂടെയായിരിക്കും വാര്‍ത്തകളുടെ ലിങ്കുകള്‍ ലഭിക്കുക. Announcement group ല്‍ ഉള്ളവര്‍ക്ക് Admins ന്റെ നമ്പര്‍ മാത്രമേ കാണുവാന്‍ കഴിയു. നിലവില്‍ Whatsapp ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക്  താഴെക്കാണുന്ന ലിങ്കിലൂടെ Announcement group ല്‍ ചേരാം. എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടായാല്‍ ബന്ധപ്പെടുക –  94473 66263
https://chat.whatsapp.com/HXbJKS2YxdT9BfFibUQYmz

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...