ചടയമംഗലം : കൊല്ലം – കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി വേണാട് ബസിലെ ഡ്രൈവറെ ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ പനച്ചിവിള കുമരൻചിറ വീട്ടിൽ അലീഷിനെ(35)യാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ബസ്സ് ബൈക്കിനു സൈഡ് കൊടുത്തില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. യാത്രക്കാരുമായി സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ബസ് ആയൂർ കോഴിപ്പാലത്തിന് സമീപം തടഞ്ഞ് നിർത്തി ബസിൽ ചാടിക്കയറി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചു.