ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല ; തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കില്ലെന്ന് യാക്കോബായ സഭ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് യാക്കോബായ സഭ. ഓര്‍ത്തഡോക്സ് സഭയുമായി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ പിന്തുണ നല്‍കാന്‍ ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ച ഫലം കാണാത്തതാണ് കാരണം. മൂന്ന് മുന്നണികളോടും സമദൂര നിലപാടാണ് സഭക്കുള്ളതെന്നും യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലി പ്രതികരിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്ര നേതൃത്വവുമായി യാക്കോബായ സഭ നേതൃത്വം വിപുലമായ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. സഭ പ്രശ്നപരിഹാരത്തിന് ഉറപ്പ് നല്‍കിയാല്‍ ബിജെപിക്ക് പിന്തുണ നല്‍കാമെന്ന നിലപാടായിരുന്നു സഭ നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ വിജയം കാണാത്തതിനാല്‍ രാഷ്ട്രീയ നീക്കത്തില്‍ നിന്ന് സഭ പിന്നോട്ട് പോവുകയായിരുന്നുവെന്ന് സഭ നേതൃത്വം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രത്യേകമായ രാഷ്ട്രീയ നിലപാട് സഭ സ്വീകരിക്കില്ലെന്ന് യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...