കോഴിക്കോട് : ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ വിഷമിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ആറ്റില്‍ ചാടി മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറായിരുന്ന ഇ.ടി അനില്‍ കുമാര്‍ ആണ് ആത്മഹത്യ ചെയ്തത്.
അനില്‍ കുമാറിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിടിഒയെ വാട്‌സാപ് ഗ്രൂപ്പില്‍ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് വീട്ടുകാരുടെ ആരോപണം. വ്യാഴാഴ്ച പൂളക്കടവ് പാലത്തില്‍ നിന്ന് ഒരാള്‍ പുഴയില്‍ ചാടുന്നത് നാട്ടുകാരാണ് കണ്ടത്. തുടര്‍ന്ന് അഗ്‌നിശമനസേന നടത്തിയ തിരച്ചിലിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.