തണ്ണിത്തോട് കെ കെ പാറയിൽ നാഗശലഭം വിരുന്നിനെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് കെ കെ പാറയിൽ അപ്രതീക്ഷിതമായി എത്തിയ നാഗശലഭം നാട്ടുകാർക്ക് കൌതുകമായി.കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ കെ കെ പാറയിൽ സ്ഥാപിച്ചിരിക്കുന്ന പറക്കുളം വഞ്ചിക്ക് സമീപത്തായാണ് നാഗശലഭത്തെ കണ്ടെത്. തുടർന്ന് നിരവധി ആളുകളും അപ്രതീക്ഷിതമായി എത്തിയ അഥിതിയെ കാണുവാൻ തടിച്ചുകൂടി. ഏറെനേരം ആളുകൾ മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് ആരോ ചിത്രം പകർത്തുന്നതിനിടെ ശലഭം പറന്നകന്നു എന്നും പ്രദേശവാസികൾ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിൽ ഒന്നാണ് നാഗ ശലഭം.നിബിഡ വന പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഇരു ചിറകുകളും വിടർത്തുമ്പോൾ 240 മില്ലി മീറ്റർ നീളമുണ്ട്‌. ചുമപ്പ് കലർന്ന തവിട്ടു നിറമാണ് ഇതിനുള്ളത്. ചിറകുകളുടെ അഗ്രം പാമ്പിന്റെ തലയുടെ ആകൃതി ആയതിനാൽ സ്നേക്ക് ഹെഡ് എന്നും ഇതിനെ വിളിക്കാറുണ്ട്. ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളും ഉണ്ട്. സാധാരണ ശലഭങ്ങളെപോലെ ജീവിത ചക്രമുള്ള ഇവ നിത്യ ഹരിത വൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. സാധാരണ ഗതിയിൽ പത്തുമുതൽ പന്ത്രണ്ട് ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം. പട്ടുനൂലിന് വേണ്ടി ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ അറ്റ്ലസ് ശലഭങ്ങളെ വളർത്താറുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...