പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ്ബുകിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ്ബുകിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലം ജില്ലയിലെ അല്‍ അമീന്‍ എന്ന യുവാവിനെ ഇരിങ്ങാലക്കുട സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജാരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സീരിയലുകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങളും ഇയാള്‍ അശ്ലീലച്ചുവയില്‍ പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ബാലവകാശ കമീഷന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് എടുക്കാന്‍ തിരുവനന്തപുരം സൈബര്‍ പോലീസിനോട് നിര്‍ദേശിക്കുകായിരുന്നു. തുടര്‍ന്ന് കേസ് ഇരിങ്ങാലക്കുട സൈബര്‍ പോലീസിന് കൈമാറി.

2019 മുതല്‍ ബാലതാരത്തിന്റെ പേരും ഫോടോയും ഉപയോഗിച്ച്‌ വ്യാജ ഫേസ്ബുക് അകൗണ്ട് വഴി അശ്ലീല സന്ദേശങ്ങള്‍ അല്‍ അമീന്‍ പ്രചരിപ്പിച്ചിരുന്നു. ഫേസ്ബുകില്‍ നിന്നും ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. പോലീസ് പിടികൂടാതിരിക്കാനായി മറ്റൊരാളുടെ വിലാസത്തിലുള്ള മൊബൈല്‍ നമ്പറാണ് ഇയാള്‍ ഇന്റെര്‍നെറ്റിനായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ പ്രതിയെ തിരിച്ചറിയാനും വൈകി.

ഇയാള്‍ ഉപയോഗിച്ചിരുന്ന വ്യാജ ഫേസ്ബുക് പേജ് പരിശോധിച്ചതില്‍ നിന്നും മറ്റ് ധാരാളം വ്യാജ പ്രൊഫൈലുകളില്‍ നിന്നും പേജില്‍ ലൈക്കും കമന്റും രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത ആയിരത്തോളം പേരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇവരേയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് തൃശ്ശൂര്‍ റൂറല്‍ എസ്.പി.ജി പൂങ്കുഴലി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...