മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു ; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോർഫ് ചെയ്ത ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്. സുനിൽകുമാറിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് സുനിൽകുമാർ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന രീതിയിലുള്ള മോർഫ് ചെയ്ത ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്. കോട്ടയം സി.എം.ഡി സ്ക്വാഡ് ഇൻസ്പെക്ടർ ഷോബി. പി. വിജയൻ നടത്തിയ അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്. സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നിരിക്കെയാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഈ ഗുരുതര വീഴ്ചയുണ്ടായത്.

ഈ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനവും അച്ചടക്കലംഘനവുമായി കണക്കാക്കിയാണ്, 1960ലെ കേരള സിവിൽ സർവ്വീസ് ചട്ടങ്ങളിലെ പത്താം ചട്ടപ്രകാരം ഇയാളെ അടിയന്തരമായി സസ്പെൻഡ് ചെയ്തത്. സുനിൽകുമാറിനോട് ഡ്യൂട്ടി പാസ്സും ഐഡി കാർഡും ഉടനടി തിരികെ ഏൽപ്പിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...