തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ ഡ്രൈവറുടെ ആള്‍മാറാട്ടം പിടികൂടി ആഭ്യന്തര വിജിലന്‍സ് സംഘം. തിരുവനന്തപുരം – മംഗലാപുരം സ്കാനിയ ബസിലാണ് ആള്‍മാറാട്ടം നടന്നത്. ഡ്യൂട്ടിക്ക് നിയോഗിച്ച ഡ്രൈവറല്ല ബസോടിച്ചത് എന്ന് പരിശോധനയില്‍ വ്യക്തമായി. വഴി മധ്യേയുള്ള ആഭ്യന്തര വിജിലന്‍സ് പരിശോധനക്കിടെയാണ് ഇത് കണ്ടെത്തിയത്.
ഡ്രൈവര്‍ ഡ്യൂട്ടി ചെയ്യാതെ മറ്റൊരാളെ ഏല്‍പ്പിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഡ്യൂട്ടിക്ക് നിയോഗിച്ച ഡ്രൈവര്‍ സ്വകാര്യ ബസോടിക്കാന്‍ പോയെന്നാണ് കണ്ടെത്തല്‍. വീഴ്ച്ച വരുത്തിയ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.