മേയര്‍ക്കെതിരെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം ; ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മേയര്‍ക്കെതിരായ പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്റെ വാദം. അതേസമയം തനിക്കെതിരെ മേയര്‍ നല്‍കിയ പരാതിയില്‍ പോലീസ് അതിവേഗമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും യദു ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏപ്രിൽ 27 ന് രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. പാളയത്തുവെച്ച് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആർടിസി ബസിന് കുറുകെ ഇട്ട് വാഹനം തടയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഡ്രൈവർ അശ്ലീല ആം​ഗ്യം കാണിച്ചത് ചോദിക്കാൻ വേണ്ടിയാണ് ബസ് തടഞ്ഞതെന്നാണ് മേയർ വിശദീകരിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...