ഝാര്‍ഖണ്ഡില്‍ 21 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മഹാരാഷ്ട്രയില്‍ ആദ്യഘട്ട പട്ടിക ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 21 സ്ഥാനാര്‍ഥികളൊണ് പ്രഖ്യാപിച്ചത്. ഇന്ന് മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. ഝാര്‍ഖണ്ഡ് ധനമന്ത്രി രാമേശ്വര്‍ ഒറോണ്‍ ലോഹര്‍ദാഗില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അജോയ് കുമാര്‍ ജംഷെഡ്പൂര്‍ ഈസ്റ്റില്‍ നിന്നും ജനവിധി തേടും. 81 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള ഝാര്‍ഖണ്ഡില്‍ 70 എണ്ണത്തിലും ജെഎംഎമ്മും കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ. ബാക്കി സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് വീതിച്ചുനല്‍കും. എന്നാല്‍ ആര്‍ജെഡി ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നു. മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കുമെന്നാണ് വിവരം. ഇന്നലെ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മഹാരാഷ്ട്രയിലെ 63 സ്ഥാനാര്‍ത്ഥികളുടെ പട്ടിക അംഗീകരിച്ചിട്ടുണ്ട്. തര്‍ക്കം തുടരുന്ന 30 സീറ്റുകളില്‍ മഹാ വികാസ് അഘാടിയില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കും. ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിമതശല്യം രൂക്ഷമായ ബിജെപിയും പ്രചാരണത്തില്‍ ശക്തമായി മുന്നിലുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച...

കളരി പഠിക്കാനെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമം ; 12 വയസുകാരിയുടെ പരാതിയിൽ കളരി ആശാന് 17...

0
ഹരിപ്പാട്: കളരി പഠിക്കാനെത്തിയ 12-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 47-കാരനായ...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...