കെ.എസ്‌.ആര്‍.ടി.സി. പഞ്ചപാണ്ഡവ ക്ഷേത്രയാത്രയ്‌ക്ക് രണ്ടിന്‌ സമാപനം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പള്ളിയോട സേവാ സംഘവും കെ.എസ്‌.ആര്‍.ടി.സിയും സംയുക്‌തമായി നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്രയാത്രയും വള്ളസദ്യയും രണ്ടിന്‌ സമാപിക്കും. ഇതിനോടകം 140 ഓളം ട്രിപ്പുകള്‍ നടത്തി. 170 ട്രിപ്പ്‌ വഴി എണ്ണായിരത്തോളം തീര്‍ഥാടകര്‍ ബജറ്റ്‌ ടൂറിസം തീര്‍ത്ഥയാത്രയില്‍ ആറന്മുളയില്‍ എത്തിച്ചേരുമെന്ന്‌ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ്‌ കുമാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്‌. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി നാളെയും മറ്റന്നാളും എട്ടു ബസുകള്‍ വീതവും രണ്ടിന്‌ 12 ബസുകളും ആറന്മുളയില്‍ എത്തിച്ചേരും. രാവിലെ 10.30 ഓടെ എത്തിച്ചേരുന്ന സംഘം ക്ഷേത്രദര്‍ശനവും മധുക്കടവില്‍ പള്ളിയോടങ്ങളുടെ വരവും കാഴ്‌ചകളും ചടങ്ങുകളും നേരിട്ട്‌ കാണും. അതിനുശേഷം പാഞ്ചജന്യ ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയിരിക്കുന്ന ആറന്മുള വള്ളസദ്യ കഴിച്ച്‌ വിശ്രമത്തിനു ശേഷം മടക്കയാത്ര. വള്ളസദ്യയുടെ മാറ്റ്‌ കുറയാതിരിക്കാന്‍ അഞ്ചു പേരടങ്ങുന്ന വഞ്ചിപ്പാട്ട്‌ കലാകാരന്മാര്‍ വിഭവങ്ങള്‍ പാടി ചോദിക്കുന്ന സംവിധാനീ ഒരുക്കിയിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ സാംബദേവനും സെക്രട്ടറി പ്രസാദ്‌ ആനന്ദഭവനും അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...