കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസ് വെള്ളിയാഴ്ച മുതൽ ; ആദ്യ വണ്ടി സ്പോൺസർ ചെയ്യുന്നത് കൊല്ലയിൽ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളുമായി  സഹകരിച്ച് കെഎസ്ആർടിസി ആരംഭിക്കുന്ന ​ഗ്രാമവണ്ടി പദ്ധതിക്ക് ഈ മാസം 29ന് തുടക്കമാകും. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയിൽ ​ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്യുന്നത്. ​ തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. ​ഗതാ​ഗത മന്ത്രി ആന്റണി രാജു ആദ്യ സർവീസിന് ഫ്ലാ​ഗ് ഓഫ് ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവീസാണ് ​’ഗ്രാമവണ്ടി’.

നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ​ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും. ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിം​ഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസി വഹിക്കും.

തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ​ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂർ എന്നിവിടങ്ങളിൽ ഓഗസ്റ്റ് മാസത്തിൽ ​​ഗ്രാമവണ്ടികളുടെ സർവീസ് ആരംഭിക്കും. നിലവിൽ ഗ്രാമീണ മേഖലകളിൽ പലയിടത്തും കെഎസ്ആർടിസി സർവീസുകൾ വൻ നഷ്ടത്തിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ബസുകൾ സ്പോൺസർ ചെയ്യുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ആർടിസി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...