കെ.എസ്​.ആർ.ടി.സി ഗ്രാമീണ സർവിസുകൾ നിർത്തലാക്കി

For full experience, Download our mobile application:
Get it on Google Play

ചെ​റു​തോ​ണി : ഗ്രാ​മീ​ണ സർവീസുകൾ ഒ​ന്നൊ​ന്നാ​കെ നി​ർ​ത്ത​ലാ​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി ന​ട​പ​ടി. ഇ​തോ​ടെ ചി​ല സ​ബ് ഡി​പ്പോ​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്റെ വ​ക്കി​ലാ​ണ് ഉള്ളത്. ഇതിനു പി​ന്നി​ൽ ജി​ല്ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​യാണെന്ന്​ ആ​രോ​പ​ണ​മു​ണ്ട്. ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തു​നി​ന്നും ഗ്രാ​മീ​ണ സർവീസുകൾ നി​ര​ന്ത​രം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​താ​ണ്. ലാ​ഭ​ക​ര​മാ​യ സർവീസുകൾ​പോ​ലും നി​ർ​ത്ത​ലാ​ക്കി. ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന്​ ത​ങ്ക​മ​ണി ചെ​റു​തോ​ണി വ​ഴി പാ​ല​ക്കാ​ട്‌ ആ​ന​ക്ക​ട്ടി​യി​ലേ​ക്ക് 12 വ​ർ​ഷ​മാ​യി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സ് നി​ർ​ത്ത​ലാ​ക്കി. ക​ട്ട​പ്പ​ന-​ഷോ​ള​യൂ​ർ സർവീസും നി​ർ​ത്ത​ലാ​ക്കി. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ബ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കളക്ഷൻ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ക​ട്ട​പ്പ​ന സ​ബ് ഡി​പ്പോ ഇ​പ്പോ​ൾ ന​ഷ്ട​ത്തി​ലാ​ണ്.

നെ​ടു​ങ്ക​ണ്ടം സ​ബ് ഡി​പ്പോ​യും ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. ടൂ​റി​സം മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ മൂ​ന്നാ​ർ ഡി​പ്പോ​യും വ​ൻ ന​ഷ്ട​ത്തി​ൽ. ജി​ല്ല​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നും മേ​ഖ​ല​ത​ല​ത്തി​ലെ ചി​ല​രും ചേ​ർ​ന്ന് സ്വ​കാ​ര്യ ബ​സു​കാ​രു​മാ​യി ന​ട​ത്തു​ന്ന ക​ള്ള​ക്ക​ളി​യാ​ണ് പൊ​തു​ഗ​താ​ഗ​ത​ത്തി​ന്‍റെ ന​ടു​വൊ​ടി​ക്കു​ന്ന​തെ​ന്നാ​ണ്​ ആ​രോ​പ​ണം. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മു​ന്നി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സർവീസ് ആ​രം​ഭി​ക്കു​ക അ​തി​ന് ശേ​ഷം പി​ൻ​വ​ലി​ക്കു​ന്ന ന​ട​പ​ടി​യു​മു​ണ്ട്. ഇ​തി​ലാ​ണ്​ ദു​രൂ​ഹ​ത​യും. സ്വ​കാ​ര്യ ബ​സി​ന്റെ മു​ന്നി​ലും പി​ന്നി​ലും കെ.​ആ​ർ.​ടി.​സി സർവീസ് ആ​ർ​ക്കും വ​രു​മാ​ന​മി​ല്ലാ​താ​ക്കു​ന്ന രീ​തി​യു​മു​ണ്ട്. സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ​നി​ന്ന്​ വ്യ​ക്തി​പ​ര​മാ​യ നേ​ട്ടം കി​ട്ടാ​തെ വ​രു​മ്പോ​ഴാ​ണ​ത്രേ ഇ​ത്. ഗ്രാ​മീ​ണ യാ​ത്ര​ക്കാ​രെ വ​ല​ച്ചു ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി പ​ണം കൊ​യ്യു​ന്നെ​ന്ന ആ​രോ​പ​ണം നാ​ട്ടു​കാ​ർ​ക്കു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രകൃതി നടത്ത യാത്ര മഴയോടൊപ്പം – വെള്ളിയാഴ്ച രാവിലെ...

0
റാന്നി: ലോക പരിസ്ഥിതി ദിനത്തില്‍ ഡിറ്റിപിസി സഹകരണത്തോടെ നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ...

ഉബറിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; എച്ച്ആർ വിഭാഗത്തിൽ 23 ശതമാനം ജീവനക്കാരെ ഒഴിവാക്കുന്നു

0
ന്യൂയോർക്ക്: ആഗോള റൈഡ്-ഹെയ്‌ലിങ് ഭീമന്മാരായ ഉബർ (Uber) തങ്ങളുടെ ഹ്യൂമൻ റിസോഴ്‌സ്...

43 ലിറ്റർ മദ്യവുമായി ചാത്തൻതറ സ്വദേശി അറസ്റ്റിൽ

0
റാന്നി: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...