മാവേലിക്കരയിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവിംഗ് സ്‌കൂൾ മൂന്നു മാസത്തിനകം

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : സബ് ആർ.ടി. ഓഫീസ് പരിധിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനായി കണ്ടെത്തിയ കെ.എസ്.ആർ.ടി.സി. മാവേലിക്കര റീജണൽ വർക്ക്‌ഷോപ്പ് വളപ്പിൽ മൂന്നുമാസത്തിനകം ടെസ്റ്റിങ് ഗ്രൗണ്ട് തയ്യാറാകുമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ. അറിയിച്ചു. താമസിയാതെ കെ.എസ്.ആർ.ടി.സി. യുടെ ഡ്രൈവിംഗ് സ്കൂളും തുടങ്ങും. വിഷയവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പു മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി എം.എൽ.എ. നടത്തിയ ചർച്ചയിലാണു തീരുമാനം. റീജണൽ വർക്ക്‌ഷോപ്പ് വളപ്പിൽ ടെസ്റ്റിങ് ഗ്രൗണ്ട് സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 20.65 ലക്ഷം രൂപയുടെ പ്ലാനും എസ്റ്റിമേറ്റും മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ചു. വർക്ക് ഷോപ്പ് വളപ്പിലെ അമ്പത് സെന്റ് ഭൂമിയിലാണ് ടെസ്റ്റിങ് ഗ്രൗണ്ട് ഒരുക്കുന്നത്. സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന ആറ് കേന്ദ്രങ്ങളിൽ ഒന്നാണിത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...