Friday, May 17, 2024 11:35 am

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി : യൂണിയനുകളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച തിങ്കളാഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി വിഷയത്തില്‍ കെഎസ്ആര്‍ടിസി യൂണിയനുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. രാവിലെ 10.30നാണ് ചര്‍ച്ച നടക്കുക. ഗതാഗത മന്ത്രി ആന്റണി രാജുവും ചര്‍ച്ചയില്‍ പങ്കെടുക്കും. ഓണത്തിന് മുന്‍പ് ശമ്പളവും കുടിശികയും നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനമുണ്ടായേക്കും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നതാണ് ഏറെ ശ്രദ്ധേയം.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നിയമപരമായോ, കരാര്‍ പ്രകാരമോ ബാധ്യതയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചത്. 2021-22 കാലയളവില്‍ 2037 കോടിയില്‍പ്പരം കെഎസ്ആര്‍ടിസിക്ക് അനുവദിച്ചെന്നും കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഓണം പടിവാതിലില്‍ എത്തിയെന്നും കെഎസ്ആര്‍ടിസി ജീവനക്കാരെ ഓണക്കാലത്ത് പട്ടിണിക്കിടാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു ശമ്പള വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടല്‍. ജീവനക്കാര്‍ക്ക് ശമ്പളവും ഉത്സവ ബത്തയും നല്‍കുന്നതിന് സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് 103 കോടി രൂപ കൈമാറണമെന്നായിരുന്നു സര്‍ക്കാരിനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം. എന്നാല്‍, സിംഗിള്‍ ബെഞ്ച് നിര്‍ദേശം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിഹാർ ബിജെപിയെ തുടച്ചുനീക്കും ; ഇന്‍ഡ്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും – തേജസ്വി യാദവ്

0
പറ്റ്ന: ബിഹാറില്‍ ബി.ജെ.പി തുടച്ചുനീക്കപ്പെടുമെന്നും ഇന്‍ഡ്യ സഖ്യം ബിഹാറില്‍ വിജയിക്കുകയാണെന്നും ആര്‍.ജെ.ഡി...

ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷമൊക്കെ കഴിഞ്ഞ പത്ത് വര്‍ഷം ഞങ്ങള്‍ക്കുണ്ടായിരുന്നു ; അമിത് ഷാ

0
ഡല്‍ഹി: ഭരണഘടന മാറ്റാനാണ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 400-ലധികം സീറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ...

പാതിവഴിയിൽ നിലച്ചുപോയ ഊരുകൂട്ടം കെട്ടിടംപണികൾ വീണ്ടും തുടങ്ങി

0
ഇരവിപേരൂർ : പഞ്ചായത്തിൽ പാതിവഴിയിൽ നിലച്ചുപോയ ഊരുകൂട്ടം കെട്ടിടംപണികൾ വീണ്ടും തുടങ്ങി. പഞ്ചായത്ത്...

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
കാസർകോട്: തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിൻ്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ...