കനത്ത നഷ്ടം ; എങ്ങുമെത്താതെ സ്വിഫ്ട് ഓൺലൈൻ ബുക്കിംഗ്: നേട്ടമായത് സ്വകാര്യ ബസുകൾക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്ട് സർവീസിന് ഏർപ്പെടുത്തിയ പ്രത്യേക ഓൺലൈൻ ബുക്കിംഗിൽ കനത്ത ഇടിവ്. അടുത്തിടെ സ്വിഫ്ട് സർവീസിന് പ്രത്യേക വെബ്സൈറ്റ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയ വെബ്സൈറ്റിനെ കുറിച്ച് യാത്രക്കാരെ അറിയിക്കുന്നത് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പാളിയതോടെയാണ് ബുക്കിംഗ് കുത്തനെ ഇടിഞ്ഞത്. ഇത് വലിയ തോതിൽ വരുമാന നഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, കെഎസ്ആർടിസിയുടെ പിഴവ് ഇത്തവണ നേട്ടമായത് സ്വകാര്യ ബസുകൾക്കാണ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതോടെ നിരവധിയാളുകളും സ്വകാര്യ ബസ് സർവീസുകളെയാണ് ആശ്രയിച്ചിട്ടുള്ളത്.

സാധാരണയായി വേനലവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയരാറുണ്ട്. ഈ സാഹചര്യത്തിൽ ബുക്കിംഗ് സംവിധാനത്തിൽ ഉണ്ടായ മാറ്റങ്ങളാണ് ജനങ്ങളെ വലച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ പഴയ വെബ്സൈറ്റാണ് ഭൂരിഭാഗം ആളുകളും സന്ദർശിച്ചിരുന്നത്. പഴയ വെബ്സൈറ്റിൽ സ്വിഫ്ടിന് പ്രത്യേകം ബുക്ക് ചെയ്യണമെന്ന് സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇവ ജനങ്ങളിലേക്ക് എത്തിയിട്ടില്ല. ഏപ്രിൽ വരെ കെഎസ്ആർടിസിയുടെ വെബ്സൈറ്റിലാണ് സിഫ്ട് സർവീസുകളും ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. നിലവിൽ, https://onlineksrtcswift.com എന്ന വെബ്സൈറ്റ് മുഖാന്തരമാണ് ബുക്ക് ചെയ്യാൻ സാധിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...