തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകര്‍ ഐഎഎസ് ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 2.30ന് കെഎസ്‌ആര്‍ടിസി ആസ്ഥാനത്താണ് ചടങ്ങ്. സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകര്‍.ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജമാണിക്യത്തിന് ശേഷം കെഎസ്‌ആര്‍ടിസിയുടെ തലപ്പത്തെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകര്‍.
നിലവില്‍ എംഡിയായിരുന്ന ഐജി ദിനേശ് രാജിവച്ച ഒഴിവിലാണ്, സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സെക്രട്ടറി കൂടിയായ ബിജു പ്രഭാകറിന് ചുമതല നല്‍കിയത്. തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ ‘ഓപ്പറേഷന്‍ അനന്ത’ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകര്‍. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്‌ആടിസിയെ കരകയറ്റുകയെന്ന വലിയ ദൗത്യമാണ് ബിജു പ്രഭാകറിന് മുന്നിലുള്ളത്. കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകളും ബിജു പ്രഭാകറിന്റെ പേരിനോട് യോജിച്ചു എന്നാണ് വിവരം.