Tuesday, April 30, 2024 4:14 pm

കെഎസ്ആര്‍ടിസിയും മില്‍മയും കൈകോര്‍ക്കുന്നു ; പഴയ ബസുകള്‍ ഫുഡ് ഓണ്‍ ട്രക്കുകളാവും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാലപ്പഴക്കം ചെന്ന ബസുകൾ രൂപമാറ്റം വരുത്തി ഫുഡ് ട്രക്കുകളാക്കുന്ന പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി.യും മിൽമ മലബാർ മേഖലയും ചേർന്ന് അഞ്ചിടങ്ങളിൽ ഫുഡ് ഓൺ ട്രക്ക് ആരംഭിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ, പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

നേരത്തേ തിരുവനന്തപുരത്ത് ആരംഭിച്ച വിൽപ്പനശാല വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് മലബാർ മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡുകളിൽ മുമ്പ് മിൽമ കൗണ്ടറുകളുണ്ടായിരുന്നു. ബസ്‌സ്റ്റാൻഡുകളുടെ നവീകരണത്തിന്റെ ഭാഗമായി പലതും എടുത്തുമാറ്റി. ഇപ്പോൾ ആരംഭിക്കുന്ന ഫുഡ് ട്രക്കിലൂടെ ആയിരക്കണക്കിന് യാത്രക്കാരിലേക്ക് ഉത്പന്നങ്ങളെത്തിക്കാമെന്നാണ് മിൽമയുടെ പ്രതീക്ഷ.

കെ.എസ്.ആർ.ടി.സി. വിട്ടുനൽകുന്ന ബസുകൾ ഇൻറീരിയർ ഡെക്കറേഷൻ നടത്തിയാണ് ഫുഡ് ട്രക്ക് ആക്കി മാറ്റുന്നത്. ഇതിനായി മിൽമ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. ട്രക്കിനുള്ളിൽ നാലുപേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യവും വാഷ്ബേസിനും ഒരുക്കും. ബസ്‌സ്റ്റാൻഡിനോട് ചേർന്ന സ്ഥലം ട്രക്ക് സ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സി. വിട്ടുനൽകും.

മാസത്തിൽ 20,000 രൂപയും ജി.എസ്.ടി.യുമടക്കം വാടക ഇനത്തിൽ മിൽമ നൽകണം. അഞ്ച് വർഷത്തേക്കാണ് കരാർ. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ പ്രധാന പ്രവേശന കവാടത്തിലാണ് ട്രക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി കെ.ടി.ഡി.എഫ്.സി.യുടെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്. ഒന്നരമാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കാനാണ് തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്കാനിങ് സമയം നല്‍കിയില്ല : മെഡിക്കൽ കോളജ് ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം

0
തിരുവനന്തപുരം : എം.ആര്‍.ഐ സ്കാനിങ് സമയം നല്‍കിയില്ലെന്നു...

ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും ; കൊടുംചൂടിനിടെ നേരിയ ആശ്വാസമായി കാലാവസ്ഥാ വകുപ്പിന്‍റെ...

0
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. അതിനിടെ നേരിയ ആശ്വാസമാവുകയാണ്...

ആർ.ശങ്കർ കർമ്മധീരനായ ഭരണാധികാരി ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും കെ.പി.സി സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കർ കർമ്മധീരനും...

ഏപ്രിൽ 30 : ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനം ആഘോഷിച്ചു

0
പത്തനംതിട്ട: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഏഴാമത് സ്ഥാപക ദിനം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ...