സ്കാനിങ് സമയം നല്‍കിയില്ല : മെഡിക്കൽ കോളജ് ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എം.ആര്‍.ഐ സ്കാനിങ് സമയം നല്‍കിയില്ലെന്നു പറഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം. മുഖത്തേറ്റ ഇടിയില്‍ എല്ലു പൊട്ടി ബോധരഹിതയായ ആശുപത്രി വികസന സമിതി ജീവനക്കാരി ജയകുമാരിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജയകുമാരിയെ ആക്രമിച്ച പൂവാര്‍ സ്വദേശി അനിലിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് 12.20നായിരുന്നു സംഭവം. ഒ.പി ഡോക്ടറെ കണ്ട അനിലിനോട് എം.ആര്‍.ഐ സ്കാനിങ്ങിന് നിര്‍ദേശിച്ചു. സ്കാന്‍ ചെയ്യാന്‍ എത്തിയപ്പോള്‍ ഉടന്‍ പറ്റില്ലെന്നും ഡോക്ടര്‍ എമര്‍ജന്‍സി എന്ന് കുറിച്ചെങ്കിലേ പറ്റൂ എന്നും കൗണ്ടറിലിരുന്ന ജയകുമാരി പറഞ്ഞു. പ്രകോപിതനായ അനില്‍ ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. സെക്യൂരിറ്റിയും മറ്റ് ജീവനക്കാരും ചേര്‍ന്ന് അനിലിനെ തടഞ്ഞുവച്ച് മെഡിക്കല്‍ കോളജ് പൊലീസിനെ ഏല്‍പ്പിച്ചു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്നും നാളെയും ശക്തമായ മഴ ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത് അടുത്ത അഞ്ച്...

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി റെയിൽവെ

0
ദില്ലി: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി...

ശബരിമലയിൽ ഇനി എഐ കാവൽ ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നിർമിത ബുദ്ധി

0
പത്തനംതിട്ട : ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൽ ഇത്തവണ മുതൽ നിർമിത...

ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം

0
കോട്ടയം: ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇല്ലിക്കൽ...