സ്‌കാനിയ ബസില്‍ ഡ്രൈവറുടെ ആള്‍മാറാട്ടം ; കെ.എസ്‌.ആര്‍.ടി.സിയിലെ അഞ്ച് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ തിരുവനന്തപുരം മംഗലാപുരം സ്കാനിയ എ.സി സര്‍വ്വീസില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തിലും ബോണ്ട് സര്‍വ്വീസിലെ ട്രാവല്‍ കാര്‍ഡ് വിതരണത്തില്‍ തിരിമറി നടത്തിയ സംഭവത്തിലും ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിം​ഗ് ഡയറക്ടറുടെ കാര്യാലയം.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും ജനുവരി 31-ന് വൈകിട്ട് ആറ് മണിക്കുള്ള മം​ഗലാപുരം മള്‍ട്ടി ആക്സില്‍ സ്കാനിയ എ.സി. സര്‍വ്വീസില്‍ പോസ്റ്റ് ചെയ്തിരുന്നത് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ കെ.റ്റി ശ്രീരാജ്, വി.എം. ബിജീഷ് എന്നിവരെയായിരുന്നു. എന്നാല്‍ കണ്ടക്ടര്‍ ചുമതല ഉണ്ടായിരുന്ന വി.എം.ബിജീഷ് ഈ ഡിപ്പോയിലെ തന്നെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയിരുന്ന എം. സന്ദീപിനെ പകരം കയറ്റി വിടുകയായിരുന്നു. മേലധികാരികളുടെ അറിവോ സമ്മതമോ കൂടാതെ കെ.റ്റി. ശ്രീരാജുമായി ചേര്‍ന്ന് കണ്ടക്ടര്‍ ചുമതല വഹിച്ച്‌ കോര്‍പ്പറേഷനെ കബളിപ്പിച്ച്‌ സര്‍വ്വീസ് നടത്തിയ സംഭവത്തിലാണ് മൂവരേയും സസ്പെന്റ് ചെയ്തത്. ആള്‍മാറാട്ടം നടത്തി സര്‍വ്വീസ് നടത്തിയ ഇവരെ കൊല്ലം വിജിലന്‍സ് വിഭാ​ഗം ഇന്‍സ്പെക്ടര്‍മാര്‍ ബസ് പരിശോധന നടത്തിയപ്പോഴാണ് വേബില്ലിലും, ലോ​ഗ് ഷീറ്റിലും രേഖപ്പെടുത്തിയ പേരുകളും ഡ്യൂട്ടി ചെയ്ത ജീവനക്കാരുടെ ഐഡി കാര്‍ഡിലും വ്യത്യാസം കണ്ടതും തുടര്‍ന്ന് നടപടിയെടുത്തതും.

ഈ ബസിലെ ഡ്രൈവറായ ശ്രീരാജ് ടിക്കറ്റ് ആന്റ് ക്യാഷിലും, റിസര്‍വേഷന്‍ കൗണ്ടറിലും വി.എം. ബിജീഷിന്റെ പേര് പറഞ്ഞ് വേബില്‍, റിസര്‍വേഷന്‍ ചാര്‍ട്ട് എന്നിവ വാങ്ങി, വേബില്‍, ലോ​ഗ് ഷീറ്റ് എന്നിവയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ എന്നിവരെ കാണിച്ച്‌ രേഖകളില്‍ വി.എം. ബിജീഷിന്റേയും, കെ.റ്റി ശ്രീരാജിന്റേയും പേരുകള്‍ എഴുതി ചേര്‍ത്ത് കോര്‍പ്പറേഷനെ കബളിപ്പിച്ച്‌ ആള്‍മാറാട്ടം നടത്തുന്നതിന് കൂട്ടു നിന്നതിനാണ് നടപടിയെടുത്തത്.

കോര്‍പ്പറേഷന്റെ അന്തര്‍ സംസ്ഥാന സര്‍വ്വീസായ സ്കാനിയ സര്‍വ്വീസില്‍ ഷെഡ്യൂള്‍ പോസ്റ്റ് ചെയ്ത ഡ്രൈവര്‍ കം കണ്ടക്ടറിന് പകരം, കോര്‍പ്പറേഷന്‍ ഡ്യൂട്ടിക്ക് നിയോ​ഗിക്കാതിരുന്നിട്ടും കണ്ടക്ടര്‍ ചുമതല വഹിച്ച്‌ ആള്‍മാറാട്ടം നടത്തിയ എം. സന്ദീപിന്റെ പ്രവര്‍ത്തി കോര്‍പ്പറേഷന് അവമതിപ്പും, കോര്‍പ്പറേഷന്റെ സല്‍പേരിന് കളങ്കം ചാര്‍ത്താനും ഇടയായത് ​ഗുരുതരമായ അച്ചടക്കലംഘനമെന്ന് കാട്ടിയാണ് സന്ദീപിനെ സസ്പെന്‍ഡ് ചെയ്തത്.

സ്കാനിയ സര്‍വ്വീസില്‍ ഡ്രൈവര്‍ കം കണ്ടക്ടറായി ഷെഡ്യൂള്‍ പോസ്റ്റ് ചെയ്തിട്ടും മേലധികാരികളെ അറിയിക്കാതെയും അനുവാദം വാങ്ങാതെയും ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന വി. എം. ബിജീഷിന്റെ പ്രവര്‍ത്തി ​ഗുരുതരമായ അച്ചടക്ക ലംഘനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്.

കാട്ടാക്കട യൂണിറ്റിലെ ബോണ്ട് ട്രാവല്‍ കാര്‍ഡുകള്‍ വിതരണം നടത്തുന്നതിലും, ക്യാഷ് കൗണ്ടറില്‍ പണം അടച്ചതിലും ഉണ്ടായ ക്രമക്കേടുകളെ സംബന്ധിച്ച്‌ നെടുമങ്ങാട് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 21 ന് കാട്ടാക്കട യൂണിറ്റില്‍ ബോണ്ട് സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ ഭാ​ഗമായി ചീഫ് സ്റ്റോറില്‍ നിന്നും ലഭ്യമാക്കിയ 4,12,500 രൂപ മൂല്യം വരുന്ന 300 ട്രാവല്‍ കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതിന് വേണ്ടി കണ്ടക്ടര്‍മാരായ എ. അജി, എം.സെയ്ദ് കുഞ്ഞ് എന്നിവരെ യൂണിറ്റോഫീസര്‍ ചുമതലപ്പെടുത്തി രജിസ്ട്രറില്‍ രേഖപ്പെടുത്തി ഇരുവരേയും ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. കണ്ടക്ടര്‍മാര്‍ ക്രമം തെറ്റിയാണ് കാര്‍ഡുകള്‍ വില്‍പ്പന നടത്തിയതെന്നും കാര്‍ഡുകള്‍ വിറ്റതിന് ശേഷം കണ്ടക്ടര്‍മാര്‍ വിറ്റു പോയ എല്ലാ കാര്‍ഡുകളും വേബില്ലില്‍ രേഖപ്പെടുത്താതെ പണം അടച്ചിരിക്കുന്നതായും, വേബില്ലില്‍ രേഖപ്പെടുത്താതെ വില്‍പ്പന നടത്തിയ കാര്‍ഡുകളുടെ വില ദിവസങ്ങളോളം കൈയ്യില്‍ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞമാസം 18 ന് ബോണ്ട് കാര്‍ഡുകളുടെ ചുമതല ഡിപ്പോയിലെ മറ്റൊരു കണ്ടക്ടര്‍ക്ക് നല്‍കുന്നതിന് യൂണിറ്റോഫീസര്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരം കാര്‍ഡുകള്‍ കൈമാറുന്ന സമയത്ത് അന്നേ ദിവസം വിറ്റ കാര്‍ഡുകളുടേയും, കൈമോശം വന്നുവെന്ന് അവകാശപ്പെടുന്ന കാര്‍ഡുകളുടേയും വിലയും ചേര്‍ത്ത് 45,000 രൂപ ടിക്കറ്റ് ആന്‍ഡ് ക്യാഷ് കൗണ്ടറില്‍ അടച്ചതായും രേഖകളുടെ പരിശോധനയില്‍ തെളിഞ്ഞു. ജനുവരി 18 ന് വേബില്ലില്‍ രേഖപ്പെടിത്തിയ കാര്‍ഡുകളില്‍ പലതും മുന്‍പ് വിറ്റ് പോയവയാണെന്നും 15 ദിവസം വരെ ട്രാവല്‍ കാര്‍ഡ് വിറ്റ് കിട്ടിയ പണം കണ്ടക്ടര്‍മാര്‍ സ്വന്തം കൈയ്യില്‍ സൂക്ഷിച്ചിരുന്നതായും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...